സ്വാമി വിവേകാനന്ദന്‍ വിപ്ലവകാരിയായ ആത്മീയവാദി: മന്ത്രി കെ.ടി. ജലീല്‍
തിരുവനന്തപുരം: മുപ്പത്തിയൊമ്പതു വര്‍ഷം ജീവിച്ചു നൂറ്റാïുകള്‍ കൊïു ചെയ്തുതീര്‍ക്കാനാവാത്ത കാര്യങ്ങള്‍ ചെയ്തുതീര്‍ത്ത വിപ്ലവകാരിയായ ആത്മീയവാദിയും അതുല്യ പ്രതിഭയുമായിരുന്നു സ്വാമി വിവേകാനന്ദനെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.
സംസ്ഥാന കായിക യുവജന കാര്യാലയം നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദേശീയ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ച കേരളത്തെ ഇന്നു നാം കാണുന്ന പുരോഗമന കേരളമാക്കി മാറ്റിയതിനു പിന്നില്‍ ഉത്പതിഷ്ണുക്കളായ അനേകം യുവാക്കളുടെ കൂട്ടായ പരിശ്രമമുï്. ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായ ചിന്താശക്തിയുമുള്ളവരായിരിക്കണം യുവാക്കളെന്നും ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, കായികയുവജനകാര്യ വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം രഞ്ജിത്ത് എം.ആര്‍, രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശങ്കര്‍റാം, രാമകൃഷ്ണ വിവേകാനന്ദ ഭാവ പ്രചാര്‍ പരിഷത്ത് സംസ്ഥാന കണ്‍വീനര്‍ സി.വി. അജിത്ത് കുമാര്‍, കായിക യുവജനകാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ ബൈജു കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."