HOME
DETAILS
MAL
അഴിയൂരില്‍ കണ്ടല്‍കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി
backup
January 14 2017 | 04:01 AM
വടകര: അഴിയൂര്‍ പഞ്ചായത്തിലെ ഒറ്റതെങ്ങ്, മാടംവെച്ചകുനി പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ കണ്ടല്‍ചെടികള്‍ നശിപ്പിക്കുന്നു. റിയല്‍ എസ്റ്റേറ്റ് സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതുന്നു.
റോഡിനോടു ചേര്‍ന്ന സ്ഥലത്ത് മണ്ണിട്ടിരിക്കുകയാണ്. അവധി ദിവസങ്ങളിലാണ് ഈ അനധികൃത പ്രവൃത്തികള്‍ നടക്കുന്നത്. കണ്ടലുകള്‍ വെട്ടിനശിപ്പിച്ച് ചതുപ്പുനിലം നികത്താനാണ് നീക്കം.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയണമെന്നു സി.പി.എം കൊളരാട്‌തെരു ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫിസ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."