അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സ് സമാപിച്ചു
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ റിലേറ്റഡ് സയന്‍സസ് സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സ് സമാപിച്ചു. 'ഇന്ത്യയിലെ ഖുര്‍ആന്‍ വിവര്‍ത്തനം: പ്രായോഗികത, വൈവിധ്യം, സമൂഹം' പ്രമേയത്തില്‍ നടന്ന ദ്വിദിന കോണ്‍ഫറന്‍സില്‍ അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലായി അറുപതോളം ഗവേഷണപ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്തു.
തുര്‍ക്കി, മലേഷ്യ, അള്‍ജീരിയ, സിംഗപ്പൂര്‍, സഊദി അറേബ്യ, മാലിദ്വീപ് തുടങ്ങിയ പത്തോളം രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുമുള്ള ഗവേഷക പ്രതിനിധികള്‍ പങ്കെടുത്തു. ഞായറാഴ്ച നടന്ന വിവിധ സെഷനുകള്‍ക്ക് മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ വിഭാഗം മേധാവി പ്രൊഫ. ഡോ. ഇസ്‌റാര്‍ അഹ്മദ് ഖാന്‍, സിംഗപ്പൂര്‍ ഏഷ്യാറ്റിക്ക് റിസര്‍ച്ച് സൊസൈറ്റി റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫ. ഡോ. ജലീല്‍ ഹുദവി പി.കെ.എം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രൊഫ. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, വളാഞ്ചേരി മര്‍കസ് ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. റഫീഖ് അബ്ദുല്‍ ബര്‍റ് വാഫി അല്‍ അസ്ഹരി, അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. ഫൈസല്‍ ഹുദവി മാരിയാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വൈകിട്ടു നടന്ന സമാപന സംഗമം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ്. ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്്ഘാടനം ചെയ്തു.
ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹഭാഷണം നടത്തി. മാലിദ്വീപ് ദേശീയ സര്‍വകലാശാല ഖുര്‍ ആന്‍ വിഭാഗം മേധാവി ഡോ. മുഹമ്മദ് മുര്‍സലീന്‍, ഡോ. യു.വി.കെ മുഹമ്മദ്, ഖുര്‍ ആന്‍ വിഭാഗം മേധാവി പി. ഇസ്ഹാഖ് ബാഖവി, ഡോ. കെ.ടി ജാബിര്‍ ഹുദവി, കെ.എം സൈതലവി ഹാജി, യു. ശാഫി ഹാജി, കെ.സി മുഹമ്മദ് ബാഖവി സംസാരിച്ചു. സുഹൈല്‍ ഹുദവി ഹിദായ സ്വാഗതവും എ.പി മുസ്തഫ ഹുദവി അരൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."