ജാഗ്രതയില്ലാതെ ബസ് ജീവനക്കാരും പൊലിസും പെരുമാറുന്നതായി ആക്ഷേപം
ബുധനാഴ്ച അപകടം നടന്നതിന് ശേഷവും ഇന്നലെ വാതിലുകള്‍ അടക്കാതെ തന്നെയാണ് ഭൂരിഭാഗം ബസുകളും യാത്ര തുടര്‍ന്നത്.നിയമം ലംഘിച്ച് പോയ ബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലിസിനുമായില്ല
മണലൂര്‍: വാതില്‍ അടക്കാത്ത ബസുകളില്‍ നിന്ന് വിദ്യാര്‍ഥികളുള്‍പ്പടെയുള്ള യാത്രക്കാര്‍ പുറത്തേക്ക് തെറിച്ച് വീണുള്ള അപകടം പതിവായിട്ടും ജാഗ്രത പുലര്‍ത്താതെ ബസ് ജീവനക്കാരും പൊലിസും പെരുമാറുന്നതായി ആക്ഷേപം.
കഴിഞ്ഞ ദിവസം കുന്നംകുളത്ത് വാതില്‍ അടക്കാത്ത ബസില്‍ നിന്ന് തെറിച്ച് വീണ് റൈനോ എന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. ജനുവരി 12 ന് കൊടുങ്ങല്ലൂരിലും 17 ന് കുന്നംകുളത്ത തന്നെയും സമാന അപകടങ്ങള്‍ നടന്നു. 13ഉം 15ഉം വയസുള്ള വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളില്‍ വാതിലടക്കാത്ത ബസുകളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പുറത്തേക്ക് വീണ് പരുക്കേറ്റിട്ടും സ്വകാര്യ ബസ് ജീവനക്കാര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല.
ബുധനാഴ്ച അപകടം നടന്നതിന് ശേഷവും ഇന്നലെ വാതിലുകള്‍ അടക്കാതെ തന്നെയാണ് ഭൂരിഭാഗം ബസുകളും യാത്ര തുടര്‍ന്നത്.നിയമം ലംഘിച്ച് പോയ ബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലിസിനുമായില്ല. ചില ബസ് ജീവക്കാരാകടെ മുന്‍വാതിലടച്ച് അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്തു. ബസുകളുടെ ഏറ്റവും പിറകിലെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."