തീരദേശ ബൈപാസ്:ധനകാര്യ വകുപ്പ് മലക്കം മറിയുന്നു:കെ.സി വേണുഗോപാല്‍
ആലപ്പുഴ: ബൈപാസ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സഹായകരമായ നിലപാടല്ല ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പിന്റേതെ് കെ.സി വേണുഗോപാല്‍ എം.പി കുറ്റപ്പെടുത്തി.
കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയെന്ന നിലയില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ആനുപാതികമായി പണം അനുവദിച്ച് നല്‍കാമെന്നതായിരുന്നു ധാരണ. ഇതനുസരിച്ച് കേന്ദ്രത്തിന്റെ വിഹിതം ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നിന്നും മുന്‍കൂര്‍ ലഭിച്ചെങ്കിലും സംസ്ഥാനത്തിന്റെ വിഹിതം അനുവദിക്കുതില്‍ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുകയാണ്.
നിലവില്‍ 12 കോടി രൂപയുടെ ബില്ല് ഇതുകാരണം മാറാതെ മുടങ്ങിയിരിക്കുകയാണ്. യഥാസമയം പണം അനുവദിക്കാനായില്ലെങ്കില്‍ പിഴ ഈടാക്കാമെന്ന വ്യവസ്ഥ ധാരണാ പത്രത്തില്‍ ഉണ്ടെന്നും അതനുസരിച്ച് സര്‍ക്കാരിന് നഷ്ടം വരുത്തിവെയ്ക്കാവുന്ന നിലപാടാണ് ധനവകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുതെന്നും എം.പി പറഞ്ഞു. പദ്ധതി ഇപ്പോള്‍ ഇഴയുന്നതിനു കാരണം പണം അനുവദിക്കുന്നതില്‍ ധനകാര്യവകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കന്നു ഈ അനാസ്ഥയാണ്. പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെ സര്‍ക്കാരിനോട് പ്രത്യേകമായി ആവശ്യപ്പെട്ടതനുസരിച്ചാണ് യു ഡി എഫ് സര്‍ക്കാര്‍ മെഗാ പ്രോജക്ടുകളുടെ കൂട്ടത്തില്‍ ആലപ്പുഴ ബൈപാസിനെ ഉള്‍പ്പെടുത്തിയത്.
ആദ്യഘട്ട സംസ്ഥാന വിഹിതമെന്ന നിലയില്‍ 73 കോടി രൂപയും കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 364 കോടിയുടെ ബൈപാസ് ആലപ്പുഴയുടെ സ്വപ്ന പദ്ധതിയാണ്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വശേഷം ബൈപാസിന്റെ പണി വൈകുകയാണ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകുമോ എന്നതില്‍ പോലും ആശങ്കയുളവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബൈപാസിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മാസംതോറും അവലോകന യോഗം ചേരാന്‍ നേരത്തെ ഇതുസംബന്ധിച്ചു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതും മുടങ്ങിയിരിക്കുകയാണ്. തീരുമാന പ്രകാരം മാസംതോറുമുള്ള റിവ്യൂ മീറ്റിങ്ങുകള്‍ ചേരണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടാവശ്യപ്പെട്ടു.
ധനകാര്യവകുപ്പ് യഥാസമയം പണം അനുവദിച്ചില്ലെങ്കില്‍ ബൈപാസ് നിര്‍മ്മാണം അവതാളത്തിലാകും. ഇക്കാര്യത്തില്‍ ധനവകുപ്പ് കാട്ടുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും പദ്ധതിക്കാവശ്യമായ പണം മുടക്കം കൂടാതെ ലഭ്യമാക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായും വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."