ക്ലാസ് മുറികളിലെ സാങ്കേതികവല്‍ക്കരണം അധ്യാപകന് പകരമാവില്ല: പ്രൊഫ. ബ്രൂസ് ഇ സീലി
ബാലുശ്ശേരി: ക്ലാസ് മുറികളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സ്വീകാര്യമാണെങ്കിലും അവയൊന്നും അധ്യാപകന് പകരമാവില്ലെന്ന് അമേരിക്കയിലെ മിഷിഗണ്‍ സാങ്കേതിക സര്‍വകലാശാലയിലെ സാങ്കേതിക വിഭാഗം മേധാവി പ്രൊഫ.ബ്രൂസ് ഇ സീലി അഭിപ്രായപ്പെട്ടു. ബാലുശ്ശേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രതിഭാധനരായ വിദ്യാര്‍ഥികളുടെ പഠനവേദിയായ 'ഗേറ്റിന്റെ' ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യമായി ഉപയോഗിച്ചു വരുന്ന ചോക്കും ബോര്‍ഡും എന്നും പ്രസക്തമാണ്. അവ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന നേരനുഭവത്തിന് മറ്റൊന്നും പകരമാവില്ല. പുസ്തകങ്ങള്‍ നേരിട്ട് വായിക്കുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനാധ്യാപിക അജിത.പി മാധവന്‍ അധ്യക്ഷയായി. ഗേറ്റ് കോഡിനേറ്റര്‍ യു.കെ ഷജില്‍, എ.കെ ദിനേശന്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."