കേട്ടവര്‍ക്ക് കൗതുകമായി കോഴിയുടെ പ്രസവം
കമ്പളക്കാട്: കേട്ടവര്‍ കേട്ടവര്‍ക്ക് ആശ്ചര്യമായി കോഴി പ്രസവിച്ച വാര്‍ത്ത. വയനാട്ടിലെ കമ്പളക്കാട് സ്വദേശി പി.സി ഇബ്രാഹിം ഹാജിയുടെ വീട്ടിലാണ് സംഭവം. ഇബ്രാഹിം ഹാജിയുടെ വീട്ടില്‍ പക്ഷികളടക്കമുള്ള ഒരു ചെറിയ ഫാമുണ്ട്. കുറച്ച് വര്‍ഷങ്ങളായി കരിങ്കോഴി, വരയന്‍ കോഴി ഇനത്തില്‍പ്പെട്ട കോഴികളെയും വളര്‍ത്തുന്നുണ്ട്.
ഇതിലൊരു കോഴിയാണ് പ്രസവിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. സാധാരണ രീതിയില്‍ മുട്ടക്ക് അട പോലുമിരിക്കാത്ത കോഴിയാണിത്. എന്നാല്‍ മുട്ടയിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ കോഴി ആദ്യമായി അടയിരുന്നത്. തുടര്‍ന്ന് ഇന്നലെ മുട്ടയിട്ടത് പോലെ കോഴിയുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പിന്‍ഭാഗത്ത് കൂടി കുഞ്ഞ് പുറത്തേക്ക് വരുന്നത് കണ്ടത്. ഇതിനിടെ നിലത്തുവീണ കുഞ്ഞ് അല്‍പസമയത്തിനകം ചത്തു.
പൊക്കിള്‍ കൊടിപോലെ തോന്നിക്കുന്ന ഞരമ്പു പോലുള്ള ഭാഗവുമായി പ്രസവിച്ച കോഴിക്കുഞ്ഞും തള്ളക്കോഴിയും നാട്ടുകാര്‍ക്ക് കൗതുകമായിരിക്കുകയാണ്.
സംഭവമറിഞ്ഞ് നിരവധിയാളുകളാണ് ഇവയെ കാണാനായി വീട്ടിലെത്തിയത്. എന്നാല്‍ കോഴി ഒരു തരത്തിലും പ്രസവിക്കാന്‍ സാധ്യതയില്ലെന്നാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. കോഴിമുട്ട ആവശ്യമായ ചൂടും പരിചരണവും ലഭിച്ചെങ്കില്‍ മാത്രമെ വിരിയാറുള്ളു. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരത്തില്‍ മുട്ട പുറത്തേക്ക് വരാതെ നില്‍ക്കാറുണ്ട്.
എന്നാല്‍ ഇത് പുറത്തെടുത്തില്ലെങ്കില്‍ കോഴിയുടെ ജീവന്‍ വരെ ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകാറുള്ളതെന്നും ഇത്തരത്തില്‍ കോഴി പ്രസവിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും ഇവര്‍ പറയുന്നു.
ഏതായാലും കോഴി പ്രസവിച്ചെന്ന വാര്‍ത്ത നാട്ടില്‍ കാട്ടുതീ പോലെയാണ് പടര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."