ബോകോഹറം തട്ടിക്കൊണ്ടുപോയ 700 പേര്‍ രക്ഷപ്പെട്ടു
അബുജ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സജീവമായ ഭീകരസംഘമായ ബോകോഹറം തട്ടിക്കൊണ്ടുപോയ 700ലേറെപേര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. നൈജീരിയയുടെ സൈനിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷകര്‍, മത്സ്യബന്ധന തൊഴിലാളികള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരാണ് രക്ഷപ്പെട്ടവരില്‍ ഏറെയുമെന്ന് വക്താവ് കേണല്‍ തിമോത്തി ആന്റിഗ പറഞ്ഞു.
ഇവരെ ലേക്ക് ചാഡിലുള്ള വിവിധ ദ്വീപുകളിലെത്തിച്ച് കര്‍ഷകരായി ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നൈജീരിയ-ചാഡ് അതിര്‍ത്തിയിലുള്ള വടക്കുകിഴക്കന്‍ നഗരമായ മോന്‍ഗുനോയ്ക്കടുത്തു വച്ചാണു സംഘത്തെ സൈന്യം കണ്ടെത്തിയത്. കൂട്ടത്തില്‍ ഗര്‍ഭിണികളായ രണ്ടുപേര്‍ മോന്‍ഗുനോയിലെ സൈനികകേന്ദ്രത്തില്‍ വച്ച് പ്രസവിച്ചതായും സൈന്യം അറിയിച്ചു.
വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബോകോഹറം നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ 20,000 പേര്‍ കൊല്ലപ്പെടുകയും 2.6 മില്യന്‍ ജനങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ചിബോക്കില്‍ 200ഓളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയതോടെയാണ് ആഗോളതലത്തില്‍ ബോകോഹറം ശ്രദ്ധിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."