യുവ പ്രതിഭകളെ ഉപഹാരം നല്‍കി ആദരിക്കും
ചെറുതുരുത്തി: പരമ്പരാഗത കലാ രൂപങ്ങളുടെ വളര്‍ച്ചയും, ഉന്നമനവും ലക്ഷ്യമിട്ട് ആറങ്ങോട്ടുകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വയലി നാട്ടറിവ് സംഘത്തിന്റെ പതിമൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിവിധ രംഗത്ത് മികവ് തെളിയിച്ച യുവാക്കളെ വയലി യുവപ്രതിഭ പുരസ്‌ക്കാരം നല്‍കി ആദരിക്കുമെന്ന് വയലി പ്രസിഡന്റ്് വിനോദ് നമ്പ്യാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതിരപ്പിള്ളി സമര നായിക ഗീത വാഴച്ചാലിന് സാമൂഹ്യ സേവനം,രണ്ടര പതിറ്റാണ്ടായി കാര്‍ഷിക മേഖലയില്‍ സജീവ സാന്നിധ്യമായ മണി കണ്ടന്‍ തളിയ്ക്ക് കര്‍ഷക പുരസ്‌ക്കാരം, എന്നിവ നല്‍കും.നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പോരാടുന്ന ജനാര്‍ദ്ദനന്‍ പുതുശ്ശേരിക്ക് കലാ പുരസ്‌കാരം നല്‍കും.ആദിവാസി പ്രശ്‌നങ്ങള്‍ നവ മാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നിലെത്തിച്ച ലീല സന്തോഷ് വയനാടിനാണ് മാധ്യമ പുരസ്‌കാരം. പുതു സംരഭത്തിനുള്ള പുരസ്‌കാരം ആറങ്ങോട്ടുകര സ്വദേശി അബ്ദുള്‍ ഗഫൂറിനാണ് നല്‍കുക. 28 ന് തലശ്ശേരിയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വി.ടി ബലറാം എം.എല്‍.എ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സമ്മേളനം യു.ആര്‍ പ്രദീപ് എം.എല്‍ .എ ഉദ്ഘാടനം ചെയും. നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ യൂത്ത് പാര്‍ലിമെന്റും, വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍, ക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും ഉണ്ടാകും. യൂത്ത് പാര്‍ലിമെന്റിന്റെ ഉദ്ഘാടനം അനില്‍ അക്കര എം.എല്‍.എ നിര്‍വഹിക്കും. കെ.കെ ഉണ്ണികൃഷ്ണന്‍, ശശിധരന്‍, സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."