ക്രമസമാധാന ചുമതലയില്‍ ഒരു ഡി.ജി.പി കൂടി
തിരുവനന്തപുരം: നോര്‍ത്ത് സോണ്‍ ക്രമസമാധാന ചുമതലയില്‍ ഡി.ജി.പി രാജേഷ് ദിവാനെ നിയമിച്ച് ഉത്തരവായി. സൗത്ത് സോണില്‍ എ.ഡി.ജി.പി റാങ്കിലുള്ള ബി. സന്ധ്യ തുടരും.ക്രമസമാധാന ചുമതലയില്‍ സംസ്ഥാനത്തുള്ള ഈ രണ്ട് സോണലുകളിലും ഇതുവരെ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് നിയമനം നല്കി വന്നിരുത്.പുതിയ നിയമനത്തോടെ ക്രമസമാധാന ചുമതലയില്‍ രണ്ട് ഡി.ജി.പിമാര്‍ എന്ന സ്ഥിതിയാണുള്ളത്.സംസ്ഥാന പൊലീസ് മേധാവിയായ ഡി.ജി.പി ലോക് നാഥ് ബഹ്റയുടെ കീഴില്‍ ഇനി കേരളത്തിലെ കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ ക്രമസമാധാന ചുമതലയാണ് പുതിയ സോണല്‍ ഡിജിപി രാജേഷ് ദിവാന്റെ കീഴില്‍ വരുന്നത്.നിലവില്‍ പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗത്തില്‍ ഡിജിപിയായിരിക്കെ നോര്‍ത്ത് സോണിലേക്ക് സര്‍ക്കാര്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. ഈ നടപടി പ്രത്യക്ഷത്തില്‍ തരംതാഴ്ത്തലായി മാറിയതോടെ രാജേഷ് ദിവാന് ചാര്‍ജ്ജെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഡി.ജി.പി പദവി നിലനിര്‍ത്തി കൊണ്ട് നോര്‍ത്ത് സോണില്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."