ലൈംഗികപീഡന കേസ്: ആശാറാം ബാപ്പുവിന് ജാമ്യമില്ല
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. അനാരോഗ്യം ചുണ്ടിക്കാട്ടി കേരളത്തില്‍ ആയൂര്വേദചികില്സയ്ക്കു പോകണമെന്ന ആവശ്യം ചീഫ്ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. ആരോഗ്യനില അറിയിക്കാനായി വ്യാജരേഖകള്‍ ചമച്ചതിന് ആശാറാം ബോപ്പുവിനോട് ഒരുലക്ഷംരൂപ പിഴയടക്കാനും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശിച്ചു. ഹരജി പരിഗണിക്കവെ രാജസ്ഥാന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ആശാറാം ബാപ്പുവിന് ജയിലില്‍ വച്ചു തന്നെ എല്ലാ ചികില്‍സയും നല്കാന് തയാറാണെന്നും ജാമ്യം അനുവദിക്കരുതെന്നും അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമായിരുന്നുവെന്ന് ആശാറാം ബാപ്പുവിന്റെ അഭിഭാഷകനും ചീഫ് ജസ്റ്റിസിന് മുമ്പാകെ കുറ്റസമ്മതം നടത്തി. വ്യാജരേഖ തയാറാക്കുന്നതിനായി കൂട്ടുനിന്നവര്‍ക്കെതിരേയും കോടതി അന്വേഷണത്തിനും ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."