രാജ്യത്ത് ഗാന്ധിസത്തെ തമസ്‌കരിക്കാനുള്ള നീക്കം: രമേശ് ചെന്നിത്തല
കൊച്ചി: ലോകത്തെമ്പാടും ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുമ്പോള്‍ ഭാരതത്തില്‍ ഗാന്ധിസത്തെ തമസ്‌ക്കരിക്കുവാനുള്ള ശുദ്ധമായ നീക്കം രാജ്യം ഭരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐക്യരാഷ്ട്രസഭയും അതിലെ അംഗ രാജ്യങ്ങളുമൊക്കെ ഇന്ന് ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് വന്‍ പ്രചാരണം കൊടുക്കുകയാണ്.
ഇന്ന് ലോകത്ത് എല്ലായിടത്തും കാണുന്ന എല്ലാവിധ സംഘര്‍ഷങ്ങള്‍ക്കും പരിഹാരം കാണുവാന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് കഴിയുമെന്ന് വര്‍ത്തമാനകാലം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡി.സി.സി ഓഫിസില്‍ നടന്ന രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഇന്ത്യയില്‍ ഇപ്പോള്‍ ഖാദി കമ്മിഷന്റെ കലണ്ടറില്‍ നിന്നുപോലും മഹാത്മജിയുടെ ചിത്രങ്ങള്‍ മാറ്റിയ സംഭവം ഉണ്ടായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ പേരില്‍ ഏകാധിപത്യം സര്‍വമേഖലകളിലും അടിച്ചേല്‍പിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷതവഹിച്ചു.
പ്രൊഫ. കെ.വി തോമസ് എം.പി, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. വി.ഡി. സതീശന്‍, അഡ്വ. ലാലി വിന്‍സന്റ്, പ്രൊഫ. കെ.കെ. വിജയലക്ഷ്മി, ഐ.കെ. രാജു, ജയ്‌സണ്‍ ജോസഫ്, എംഎല്‍എമാരായ പി.ടി. തോമസ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, മേയര്‍ സൗമിനി ജയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍, കെ. ബാബു, ബെന്നി ബഹനാന്‍, ഡോമിനിക് പ്രസന്റേഷന്‍, എന്‍. വേണുഗോപാല്‍, പോളച്ചന്‍ മണിയംകോട്, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."