കേന്ദ്ര ബജറ്റ്: പ്രതീക്ഷയില്‍ കാണിയൂര്‍ പാത
രാജപുരം: കേന്ദ്ര ബജറ്റ് ഇന്നു അവതരിപ്പിക്കാനിരിക്കെ സംയുക്ത സര്‍വേ പൂര്‍ത്തിയായ കാഞ്ഞങ്ങാട്കാണിയൂര്‍ റെയില്‍പാത ഇടംപിടിക്കുവാന്‍ സാധ്യത കുറവാണ്.
മാസങ്ങള്‍ക്ക് മുന്‍പ് സര്‍വേ പൂര്‍ത്തിയാക്കിയിട്ടും ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ആസ്ഥാനത്ത് മാസങ്ങളായി ഫയലില്‍ കിടന്ന സംയുക്ത റിപ്പോര്‍ട്ട് രണ്ട് ദിവസം മുമ്പാണ് ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് എത്തിയത്.
ഇക്കാരണത്താലാണ് ഇന്നത്തെ ബജറ്റില്‍ പാതഇടം പിടിക്കാന്‍ സാധ്യത വിരളമായത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ ഇടപെടലിനെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് നീങ്ങിയത്. ബജറ്റിന്റെ അവസാന മിനുക്കു പണിക്കിടയില്‍ കൂടുതല്‍ സമ്മര്‍ദ്ദം നടന്നാല്‍ മാത്രം ഒരു പക്ഷേ പാതയ്ക്ക് പുതുജീവന്‍ ലഭിക്കും. ചെന്നൈയിലെ ആസ്ഥാനത്തുനിന്നും ഫയല്‍ നീങ്ങാന്‍ കാലതാമസമുണ്ടായത് ഉദ്യോഗസ്ഥരുടെ താല്‍പര്യക്കുറവ് കാരണമാണെന്ന ആരോപണമുണ്ട്.
എട്ടു വര്‍ഷമായി വിവിധ സര്‍വേകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സംയുക്ത റിപ്പോര്‍ട്ട് തയ്യാറാക്കി അയച്ചത്. കഴിഞ്ഞ ഓഗസ്റ്റു 30 നാണ് ട്രാഫിക്ക് സര്‍വേ പുര്‍ത്തിയായത്. അതിനു മുന്നോടൊയായി എന്‍ജിനിയറിങ് സര്‍വേയും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പാതയ്ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 20 കോടി രൂപ അനുവദിച്ചിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കൂടി അനുകൂല നിലപാട് എടുക്കേണതുണ്ട്. അതിനുള്ള സമ്മര്‍ദ്ദം അവിടുന്നുള്ള ജനപ്രതിനിധികളും നടത്തി വരുന്നുണ്ട്. അതിനിടെ ബജറ്റില്‍ പാത ഇടം പിടിച്ചില്ലെങ്കില്‍ ഇടക്കാല ബജറ്റില്‍ കയറുമെന്ന പ്രതീക്ഷവച്ചു പുലര്‍ത്തുകയാണ് വടക്കന്‍ കേരളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."