HOME
DETAILS
MAL
സ്കീയിങ്ങില്‍ ആദ്യ മെഡല്‍; ചരിത്രം രചിച്ച് ആഞ്ചല്‍ താക്കൂര്‍
backup
January 10 2018 | 06:01 AM
ഛണ്ഡീഗഡ്: അന്താരാഷ്ട്ര സ്കീയിങ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. മണാലി സ്വദേശി ആഞ്ചല്‍ താക്കൂര്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്. 21കാരിയായ ആഞ്ചല്‍ ആല്‍പ്പൈന്‍ എജ്ഡര്‍ 3200 കപ്പ് മത്സരത്തിലാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയത്. ഒരു ഇന്ത്യന്‍ താരം അന്താരാഷ്ട്ര സ്കീയിങ് മത്സരത്തില്‍ നേടുന്ന ആദ്യ മെഡലാണിത്.
ഫെഡറേഷണല് ഇന്റര്‍നാഷണല്‍ ഡി സ്കൈ (എഫ്.ഐ.എസ്) നടത്തുന്ന മത്സരം തുര്‍ക്കിയില്‍ വച്ചാണ് അരങ്ങേറിയത്. സ്ലാലോം റെയ്സ് കാറ്റഗറിയിലാണ് ആഞ്ചല്‍ താക്കൂര്‍ മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."