ഇ. അഹമ്മദിനോടു ക്രൂരത: രാജ്ഭവനു മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധ സംഗമം
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും മുസ്്‌ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ.അഹമ്മദിനോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ ഫാസിസ്റ്റ് ക്രൂരതയ്ക്കു മോദി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇ അഹമ്മദിനോടുള്ള ക്രൂരതക്കെതിരേ മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി രാജ്ഭവനു മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.
ഈ സംഭവം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അന്ത്യത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്. പാര്‍ലമെന്റിനെയാണ് മോദി സര്‍ക്കാര്‍ അപമാനിച്ചത്. ഇതു ചരിത്രം പൊറുക്കില്ല. സംഭവത്തെക്കുറിച്ച് ലോക്‌സഭാ സമിതി അന്വേഷിക്കണം. തെറ്റുതിരുത്തി മോദി സര്‍ക്കാര്‍ ജനാധിപത്യ മര്യാദ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദിനോട് കാട്ടിയ അനാദരവിന് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മാപ്പുപറയണമെന്ന് സമാപന ചടങ്ങില്‍ സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധ സംഗമത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍, ജെ.ഡി.യു നേതാവ് വി.സുരേന്ദ്രന്‍ പിള്ള, സി.എം.പി നേതാവ് സി.പി ജോണ്‍, കവി മുരുകന്‍ കാട്ടാക്കട, സംവിധായകന്‍ എം.എ നിഷാദ്, ഡീന്‍ കുര്യാക്കോസ്, എം.എല്‍.എമാരായ ഡോ.എം.കെ മുനീര്‍, കെ.എസ് ശബരീനാഥ്, പി.കെ അബ്ദുറബ്ബ്, അനൂപ് ജേക്കബ്, അഡ്വ.എന്‍.ഷംസുദ്ദീന്‍, അഡ്വ.എം ഉമ്മര്‍, വി.എസ് ശിവകുമാര്‍, എം. വിന്‍സന്റ്, പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹീം, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുല്ല, മുസ്‌ലിം ലീഗ് നേതാക്കളായ സി. മോയിന്‍കുട്ടി, അഡ്വ.പി.എം.എ സലാം, പി.എച്ച് അബ്ദുസലാം ഹാജി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, യു.സി രാമന്‍, ബീമാപള്ളി റഷീദ്, നാലകത്ത് സൂപ്പി, അഡ്വ.എം റഹ്മത്തുല്ല, ടി.പി അഷ്‌റഫലി, പി.എം സാദിഖലി, സി.കെ സുബൈര്‍, എം.പി നവാസ്, അബ്ദുറഹിമാന്‍ കല്ലായി, പ്രൊഫ. തോന്നക്കല്‍ ജമാല്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ ഷൗക്കത്ത്, പന്തളം സുധാകരന്‍ പ്രസംഗിച്ചു. പി.കെ ഫിറോസ് സ്വാഗതവും എം.എ സമദ് നന്ദിയും പറഞ്ഞു.
നജീബ് കാന്തപുരം, അഡ്വ.സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മയില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷ്‌റഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."