തേഞ്ഞിപ്പലം പൊലിസിനെതിരേ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ പള്ളി പ്രശ്നമുള്‍പ്പെടെ നിരവധി പൊതുപ്രശ്നങ്ങളില്‍ ഏകപക്ഷീയമായ നിലപാടെടുക്കുകയും മുസ്ലിം ലീഗ് നേതാക്കളുള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളോടും ജനപ്രതിനിധികളോടും ധിക്കാരപരമായി പെരുമാറുകയും ജനമധ്യത്തില്‍ നേതാക്കളെ ആക്ഷേപിക്കുകയും ചെയ്ത തേഞ്ഞിപ്പലം പൊലിസിനെതിരേ പൊലിസ് സ്റ്റേഷന് മാര്‍ച്ചുള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ വള്ളിക്കുന്ന് മണ്ഡലത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമെടുത്തു.
പ്രക്ഷോഭത്തിന്റെ മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ.വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.കെ അബ്ദുറഹിമാന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബക്കര്‍ ചെര്‍ണൂര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാം മാസ്റ്റര്‍, കൊണ്ടോട്ടി ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.പി അമീര്‍, മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശരീഫ തോട്ടത്തില്‍ (മൂന്നിയൂര്‍), പി.കെ റംല (പെരുവള്ളൂര്‍), സഫിയ റസാഖ് (തേഞ്ഞിപ്പലം), സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ എം അബ്ദുല്‍ഖാദര്‍ (പള്ളിക്കല്‍), നിസാര്‍ കുന്നുമ്മല്‍ (വള്ളിക്കുന്ന്) പഞ്ചായത്തംഗം ഉമ്മര്‍ ഫാറൂഖ് (ചേലേമ്പ്ര), വെളിമുക്ക് സഹകരണ ബാങ്ക് പ്രസിഡന്റ് എം സൈതലവി, കെ രഘുനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."