പുതിയ നീക്കവുമായി ശശികല; നിരാഹാരമിരിക്കുമെന്ന് സൂചന
ചെന്നൈ: മുഖ്യമന്ത്രി സ്ഥാനത്തെ ചോല്ലി തമിഴ്‌നാട് രാഷ്ട്രീയം കലങ്ങി മറിയുന്നതിനിടെ പുതിയ കരു നീക്കവുമായി അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. ഞായറാഴ്ച്ച വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരികരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സി വിദ്യാസാഗറിന്റെ തീരുമാനം ഉണ്ടായില്ലെങ്കില്‍ നിരാഹാരസമരം നടത്താനാണ് ശശികലയുടെ തീരുമാനമെന്നാണ് സൂചന. രാജ്ഭവന് മുന്നിലോ മറിനാ ബീച്ചിലെ ജയാസ്മാരകത്തിലോ തന്നെ പിന്തുണക്കുന്ന എം.എല്‍ഡ.എമാരോടൊപ്പം നിരാഹാരമിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗവര്‍ണറുടെ നിലപാടില്‍ നിഗൂഢതയുണ്ടെന്ന് ശനിയാഴ്ച്ച വൈകീട്ട് ശശികല തുറന്നടിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം വൈകിപ്പിക്കുന്നതിലൂടെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും ശശികല ആരോപിച്ചു.
ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള മറുപടി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഇതുവരെ പാര്‍ട്ടി. ഞായറാഴ്ച്ച മുതല്‍ പുതിയ രീതിയിലുമുള്ള പ്രതിഷേധവുമായി പാര്‍ട്ടി രംഗത്ത് വരുമെന്നും ശശികല മുന്നറിയിപ്പ് നല്‍കി. റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് ശശികലയുടെ പ്രതികരണം.
ശശികലക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ശശികല മുഖ്യമന്ത്രി ആകുന്നതിനോട് ഗവര്‍ണര്‍ക്ക് അനുകൂല നിലപാടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയായ ശേഷം ശശികലയെ കോടതി ശിക്ഷിച്ചാല്‍ അവര്‍ രാജിവെയ്‌ക്കേണ്ടി വരും. അടുത്ത ആഴ്ച്ച കോടതി വിധി വന്ന ശേഷം ശശികല മുഖ്യമന്ത്രി ആകുന്നത് പരിഗണിക്കാമെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അറിയുന്നു.
അതിനിടെ ഓരോ ദിവസം കഴിയുന്തോറും ശക്തിയേറി വരുന്ന പനീര്‍ശെല്‍വത്തിന് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയതായി റിപ്പോര്‍ട്ടുണ്ട്.വിശ്വാസവോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍ശെല്‍വത്തിന് അവസരം നല്‍കണമെന്ന് ബിയജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."