അമിത്ഷാ തലച്ചോറില്ലാത്ത ആളെന്ന് സിദ്ധരാമയ്യ
ബംഗളൂരു: ബി.ജെ.പിക്കും ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരേ രൂക്ഷമായ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ബി.ജെ.പി പ്രവര്‍ത്തകര്‍ പുകഴ്ത്തുന്ന അവരുടെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തലച്ചോറില്ലാത്ത ആളാണെന്നും ജയില്‍ പുള്ളിയാണെന്നുമാണ് സിദ്ധരാമയ്യ ആരോപിച്ചത്.
സിദ്ധരാമയ്യ എന്നതിന്റെ അര്‍ഥം അഴിമതിയെന്നാണെന്നും അഴിമതിയെന്നാല്‍ സിദ്ധരാമയ്യയെന്നും അമിത്ഷാ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് അദ്ദേഹത്തെ തലച്ചോറില്ലാത്തവനും ജയില്‍ പുള്ളിയെന്നും സിദ്ധരാമയ്യ വിശേഷിപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച മൈസൂരുവില്‍ ബി.ജെ.പി നടത്തിയ റാലിയിലാണ് ബി.ജെ.പി അധ്യക്ഷന്റെ ആരോപണം ഉണ്ടായത്. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. 2010ല്‍ മൂന്ന് മാസം തടവില്‍ കഴിഞ്ഞ ആളാണ് അമിത് ഷാ. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലായിരുന്നു ഇത്.
സി.ബി.ഐ മതിയായ തെളിവുകള്‍ ഹാജരാക്കാത്തതുകൊണ്ടുമാത്രമാണ് അമിത്ഷായ്ക്ക് പുറത്തിറങ്ങാനായതെന്നും സിദ്ധരാമയ്യ പറഞ്ഞു.
അഴിമതി നടത്തിയിട്ടാണ് ബി.ജെ.പി നേതാവായ യദ്യൂരപ്പക്ക് മുഖ്യമന്ത്രി കസേര നഷ്ടമായത്. അഴിമതിക്കേസില്‍ മൂന്നാഴ്ച ജയിലില്‍ കിടന്ന ആളുമാണ് അദ്ദേഹമെന്നും സിദ്ധരാമയ്യ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."