മേഖലയിലെ സുസ്ഥിര സമാധാനത്തിന്റെ പ്രധാന കേന്ദ്രം സഊദിയെന്നു യു എന്‍ സെക്രട്ടറി ജനറല്‍
റിയാദ്: മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് സഊദി അറേബ്യയാണെന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെര്‍സ് . സഊദി സാന്ദര്‍ശനത്തിനിടെ സഊദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈറുമായി ചേര്‍ന്ന് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൃദ്ധിക്കും പ്രയത്‌നത്തിനുമുള്ള റോള്‍ മോഡലായി സഊദിയുടെ ഉദ്യമങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
ഐക്യരാഷ്ട സഭയും സഊദിയും തമ്മിലുള്ള ബന്ധം തീവ്രവാദത്തിന്നെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പ്രധാന ഘടകമാണ്. തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഐക്യ രാഷ്ട്ര സഭ അകമഴിഞ്ഞ സഹായങ്ങളാണ് ചെയ്യുന്നത്. സംഘര്‍ഷം രൂക്ഷമായ യമനിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതില്‍ നിന്നും അവിടുത്തെ പാര്‍ട്ടികള്‍ വിട്ടു നില്‍ക്കണം. ഇനിയും തടസ്സപ്പെടുത്തല്‍ തുടരുകയാണെങ്കില്‍ ഇവര്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തേണ്ടി വരും. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യമനിലെ യു എന്‍ സമാധാന ദൂദന്‍ സമാധാന കരാറിനായി പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. എന്നാല്‍ ചില കക്ഷികള്‍ ഇത് വേണ്ടെന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
യമന്‍ സമാധാനത്തിനായി മുന്‍ പ്രസിഡന്റ് സാലിഹ് പക്ഷവുമായി 70 കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ടെനും എന്നാല്‍ അതില്‍ ഒന്ന് പോലും നടപ്പിലാക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആരോപിച്ചു. സഊദിയുടെ സഹായം ഇനിയും യമനിലേക്ക് തുടരുമെന്നും യമന്‍ രാജ്യം പുനഃസ്ഥാപിക്കാന്‍ ജിസി സി രാജ്യങ്ങളുടെ വലിയ തോതിലുള്ള സഹായം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ സമാധാന പുനഃസ്ഥാപനത്തിനായി അന്താരാഷ്ട്ര പിന്തുണ കൂടിയേ തീരൂ. ജനീവയില്‍ നടക്കുന്ന ചര്‍ച്ച രാഷ്ട്രീയ നീക്കുപോക്കിനു സഹായിക്കുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്നും ജുബൈര്‍ പറഞ്ഞു.
നേരത്തെ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും ഐക്യ രാഷ്ട്ര സഭ സിക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെര്‍സ് ചര്‍ച്ച നടത്തിയിരുന്നു. റിയാദ് അല്‍ യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും അന്താരാഷ്ട്ര കാര്യങ്ങളും മേഖലയിലെ പ്രധാന സംഭവങ്ങളും ചര്‍ച്ചയില്‍ വിഷയമായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."