ലാവലിന്‍ കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി
കൊച്ചി: ലാവ്ലിന് കേസില്‍ പിണറായി വിജയനടക്കമുള്ളവരെ കു റ്റവിമുക്തരാക്കിയതിനെതിരെയുള്ള
റിവിഷന്‍ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പിണറായിയുടെ അഭിഭാഷകന് അഡ്വ. എം.കെ ദാമോദരന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇന്നും കേസ് പരിഗണിക്കുന്നത് മാറ്റിയത്.
ജനുവരി ഒമ്പതിന് ഹരജി സിംഗിള്‍ ബെഞ്ചില്‍ പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ പിണറായിയുടെ അഭിഭാഷകന് അഡ്വ. എംകെ ദാമോദരന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് 13 ലേക്ക് മാറ്റുകയായിരുന്നു.
ദിവസങ്ങളോളമോ ആഴ്ചകളോ വാദം നടത്തേണ്ട കേസല്ല ഇതെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും അന്ന് കോടതി പറഞ്ഞിരുന്നു.
പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലി
നു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ. യുടെ കേസ്. 2013ല്‍ പിണറായി വിജയന് ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സി.ബി.ഐ. കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെ സി.ബി.ഐ. നല്കിയ റിവിഷന്‍ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
അതിനിടെ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പൊതു താത്പര്യ ഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."