HOME
DETAILS

ഷോപ്പിയാന്‍ വെടിവയ്പ്: അന്വേഷണം പ്രഹസനമെന്ന് കുടുംബാംഗങ്ങള്‍

  
backup
February 05, 2018 | 3:38 AM

%e0%b4%b7%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85

 

ശ്രീനഗര്‍: പ്രതിഷേധത്തിനിടെ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സൈനികനെതിരേ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്ന് കുടുംബാംഗങ്ങള്‍. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം പരിഹാസ്യമാണെന്ന് സൈനിക വെടിവയ്പില്‍ കൊല്ലപ്പെട്ട 16 കാരനായ സുഹൈല്‍ അഹമ്മദിന്റെ പിതാവ് ജാവേദ് അഹമ്മദ് ലോണ്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും നഷ്ടപരിഹാരമോ ജോലിയോ ആവശ്യമില്ല. സൈന്യത്തിന്റെ കോടതി, അവരുടെ പൊലിസ്,അവരുടെ ഭരണം. അന്വേഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും അന്വേഷണത്തില്‍ സഹകരിക്കില്ലെന്നും ജാവേദ് അഹമ്മദ് പറഞ്ഞു. ഇത് ആദ്യമായി നടക്കുന്ന സംഭവമല്ല.
എല്ലാ സമയത്തും സര്‍ക്കാര്‍ അന്വേഷണം നീതി വാഗ്ദാനം ചെയ്യും. ഇത് വരെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷോപ്പിയാനിലെ വെടിവയ്പ് നടന്നിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ജില്ല മുഴുവനായും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവരുന്നതിനിടെയാണ് 19 കാരനായ അഹമ്മദ് ഭട്ട് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് കുടുംബം പറയുന്നു. വീട്ടില്‍ നിന്ന് സിലിണ്ടറിനായി പോയ അഹമ്മദ് ഭട്ട് അരമണിക്കൂറിന് ശേഷം കൊല്ലപ്പെട്ടെന്ന് വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സഹോദരി വഹീദ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  6 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  6 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  6 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  6 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  6 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  6 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  6 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  6 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  6 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  6 days ago