കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്
കായംകുളം: കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് കൈയ്യാങ്കളി. നഗരസഭയുടെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി മറ്റൊരു വാര്‍ഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൗണ്‍സില്‍ യോഗത്തിനിടെ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ എല്‍.ഡി.എഫ് അംഗങ്ങള്‍ മര്‍ദിച്ചെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ചെയര്‍മാനെ രക്ഷിക്കാനെത്തിയ യു.ഡി.എഫ് കൗണ്‍സിലര്‍മാരായ മിനി അച്ഛന്‍കുഞ്ഞ്, ബിജു നസറുള്ള, സുമയ്യ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.
A scuffle erupted during a meeting of the Kayamkulam Municipal Council, resulting in injuries to the chairman and three others. The altercation disrupted the proceedings, prompting concern over the conduct of the council meeting. Further details regarding the cause of the clash and any subsequent action are awaited.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."