HOME
DETAILS
MAL
ഭീകര സംഘടനകളില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിച്ചതായി മുഖ്യമന്ത്രി
backup
February 06 2018 | 21:02 PM
ശ്രീനഗര്‍: ഭീകര സംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണം ജമ്മുകശ്മിരില് വര്‍ധിച്ചതായി മുഖ്യമന്ത്രി മെഹബൂബാ മുഫ്തി. നിയമസഭയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
2017ല്‍ 126 പേരാണ് ഭീകര സംഘടനകളില്‍ ചേര്‍ന്നതെന്നും അവര്‍ വെളിപ്പെടുത്തി. 2016ല്‍ 88 പേരും, 2015ല്‍ 66 പേരുമാണ് ഭീകര സംഘടനകളില്‍ ചേര്‍ന്നത്.
ഭീകര സംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
സര്‍ക്കാരിനെതിരേ മാത്രമല്ല രാജ്യത്തെ എല്ലാവര്ക്കുമെതിരേയാണ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."