തമിഴ്‌നാട്ടിലെ മസ്ജിദുകള്‍ക്ക് നോമ്പിന് 4600 മെട്രിക് ടണ്‍ അരി നല്‍കും: ജയലളിത
കോയമ്പത്തൂര്‍: റമദാന്‍ മാസത്തില്‍ തമിഴ്‌നാട്ടിലെ 3000 മസ്ജിദുകള്‍ക്ക് നോമ്പ് തുറക്കുള്ള മസാലക്കഞ്ഞിക്ക് 4600 മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. അരി മസ്ജിദുകളില്‍ എത്തിക്കാന്‍ രണ്ട് കോടി 14 ലക്ഷം രൂപ ചെലവാകുമെന്നും ജയലളിത പ്രസ്താവനയില്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി തന്റെ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.
ജൂണ്‍ ഏഴിന് 30 ദിവസം നീണ്ടുനില്‍ക്കുന്ന റമദാന്‍ വ്രതാനുഷ്ഠാനത്തിനു മുസ്‌ലിംകള്‍ ഒരുങ്ങുന്നതറിഞ്ഞ് ഏറെ സന്തോഷിക്കുന്നു. നോമ്പ് തുറ സമയം പള്ളികളില്‍വച്ച് പാചകം ചെയ്ത് നല്‍കുന്ന മസാലക്കഞ്ഞിക്കായി തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യമായ അരി സൗജന്യമായി എത്തിക്കും. ഇതുവരെ ജില്ലാ കലക്ടര്‍മാര്‍ വഴി ലഭിച്ച കണക്കനുസരിച്ച് 3000 മസ്ജിദുകള്‍ക്ക് 30 ദിവസങ്ങളിലായി 4600 മെട്രിക് ടണ്‍ അരി എത്തിക്കും.
അരി ആവശ്യമുള്ള മറ്റു മസ്ജിദുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ അരി ലഭിക്കുമെന്നു ജയലളിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."