HOME
DETAILS
MAL
യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ
November 30 2024 | 17:11 PM
ദുബൈ: യുഎഇ ദേശീയ ദിന അവധിയോടനുബന്ധിച്ച് ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തീയതികളിൽ ഉച്ചകഴിഞ്ഞ് 4 മുതൽ പുലർച്ചെ 12.30 വരെയായിരിക്കും ടിആർ 17 സർവീസ് നടത്തുക.
മൂന്ന് പ്രധാന സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഈ സർവീസ് ആസ്വദിക്കാൻ താമസക്കാരും വിനോദസഞ്ചാരികളും ഒരൊറ്റ ടിക്കറ്റ് മാത്രം വാങ്ങിയാൽ മതി എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. 25 മിനിറ്റ് ഇടവിട്ട് ഫെറികൾ സർവിസ് നടത്തും.
ദുബൈ ഫെസ്റ്റിവൽ സ്‌റ്റേഷൻ, ജദ്ദാഫ് സ്റ്റേഷൻ, ക്രീക്ക് ഹാർബർ സ്‌റ്റേഷൻ തുടങ്ങിയ സ്‌റ്റേഷനുകളിലേയ്ക്കാണ് ഫെറി സർവീസ്. ജലയാത്രയിലൂടെ ദുബൈ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു അപൂർവ അവസരമാണെന്ന് അധികൃതർ പറഞ്ഞു.
UAE National Day; RTA will start a new ferry service called TR 17
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."