HOME
DETAILS

ജനതാദള്‍ ഗുണ്ടായിസം അവസാനിപ്പിക്കണം: പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതി

  
backup
March 30, 2018 | 5:45 AM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be

 

പാലക്കാട്: ജനതാദള്‍ പ്രവര്‍ത്തകനും ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയുമായ ദീപക് എന്ന വാവയും, സജേഷും കോളാ വിരുദ്ധ സമരസമിതി ഖജാന്‍ജിയായ പ്ലാച്ചിമട എം. ഹരിയെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയും, സംസ്ഥാന ഐക്യദാര്‍ഢ്യ സമിതിയും ശക്തമായി പ്രതിഷേധിച്ചു.
17 വയസു മാത്രം പ്രായമുള്ള വിജയനഗരം കോളനിയിലെ ആദിവാസി പെണ്‍കുട്ടിയെ കഴിഞ്ഞ ജനുവരി മാസത്തില്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിയുമായ കന്നിമാരി ചാമിയാര്‍കുളം ദീപക് എന്ന വാവ 2 മാസത്തിലധികം റിമാന്‍ഡു കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് മറ്റൊരു ജനതാദള്‍ പ്രവര്‍ത്തകനായ സജേഷും കൂടി ഹരിയെ വീട് കയറി ആക്രമിച്ചത്.
പൊലിസ് സമയോചിതമായ ഇടപെടല്‍ നടത്തി കസ്റ്റഡിയിലെടുക്കുകയും ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്യുകയും ചെയ്ത നടപടി പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയും, സംസ്ഥാന ഐക്യദാര്‍ഢ്യ സമിതിയും സ്വാഗതം ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതി പീഢനത്തിനിരയായ പെണ്‍കുട്ടിയെയെയും, കുടുംബക്കാരെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന വിഷയത്തില്‍ എസ്.പി തല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച ജനതാദള്‍ നിലപാട് ആദിവാസി-ദലിദ് വിരുദ്ധവും അപഹാസ്യമാണ്. കോളാ വിരുദ്ധ സമരസമിതി പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കുന്ന ജനതാദളിന്റെ ഗുണ്ടായിസം ഇനിയെങ്കിലും അവസാനിപ്പിക്കണം. അഹിംസാ മാര്‍ഗങ്ങളിലൂടെയാണ് സമരസമിതി മുന്നോട്ടു പോകുന്നത്.
സമര സമിതി പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ സായുധസമരമടക്കം ആശയമാക്കുന്ന സമര സഹായ സംഘടനകളുടെ ഇടപെടല്‍ പെരുമാട്ടിയില്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള ജാഗ്രതയാണ് ഇതുവരെ സമര സമിതി സ്വീകരിച്ചിട്ടുള്ളത്. അത്തരം നിലപാട് സമരസമിതി പുനഃപരിശോധിക്കും. അക്രമത്തിന്റെ പാത ജനതാദള്‍ ഇനിയെങ്കിലും വെടിഞ്ഞില്ലെങ്കില്‍ ജനകീയമായും, രാഷ്ട്രീയമായും ജനതാദളിനെ നേരിടും.
കഴിഞ്ഞ 15 ലധികം വര്‍ഷങ്ങളായി കോളക്കെതിരേ നിരന്തരം പോരാട്ടത്തിലാണ് സമരസമിതി. പല ഘട്ടങ്ങളിലും കോളക്കനുകൂലമായി നിലപാടെടുത്തു രഹസ്യമായി പ്രവര്‍ത്തിക്കുകയാണ് കെ. കൃഷ്ണന്‍കുട്ടിയും, അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്തിട്ടുള്ളത്. കോളക്കെതിരേ സുപ്രീംകോടതിയിലെ കേസില്‍ പഞ്ചായത്തിന്റെ വക്കീല്‍ മിക്കവാറും സമയത്തും ഹാജരാകാറില്ല.
എല്ലാ കേസിലും ഹാജരായത് സമരസമിതിയുടെ വക്കീലാണ്. ഇതില്‍ നിന്ന് തന്നെ എത്രത്തോളം ആത്മാര്‍ഥത കോളക്കെതിരേയുള്ള കേസിന് ജനതാദളിന് ഉണ്ടായിരുന്നു എന്ന് മനസിലാക്കാന്‍ കഴിയും. കോളക്കമ്പനിക്ക് പരസ്യമായി സമരക്കാരെ ആക്രമിക്കാന്‍ കഴിയില്ല എന്നുള്ളതുകൊണ്ട് അതിനു പകരമായി ജനതാദളിനെ ഉപയോഗിച്ച് സമരക്കാരെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്താനാണ് നോക്കുന്നത്. സമരം തുടങ്ങിയത് മുതല്‍ 16 വര്‍ഷമായി ഒളിഞ്ഞും തെളിഞ്ഞും ആദിവാസികളും, ദലിതുകളുമടക്കമുള്ള സമരക്കാരെ പ്ലാച്ചിമടയില്‍ നിന്നും അടിച്ചോടിക്കാന്‍ കൊക്കകോളയില്‍ നിന്നും എത്ര കോടി രൂപയാണ് ആച്ചാരം വാങ്ങിച്ചതെന്നു കെ. കൃഷ്ണന്‍കുട്ടി വെളിപ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
കോളക്കമ്പനിയുടെ ഉപകരണം മാത്രമായ ജനതാദളും, അതിന്റെ നേതാക്കളും കോളക്കമ്പനിക്കു പഴച്ചാര്‍ ഫാക്ടറി കൊണ്ടുവരാനുള്ള നീക്കം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. പെരുമാട്ടിയിലെ ജനതാദള്‍ സമരക്കാരെ നേരിടാനുള്ള കൊക്കകോളയുടെ ഏജന്റായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതി ചെയര്‍മാന്‍ വിലയോടി വേണുഗോപാല്‍ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  3 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  3 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  3 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  3 days ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  3 days ago