HOME
DETAILS

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

  
Web Desk
July 06, 2026 | 8:49 AM

Malayidamthuruthu Eviction Court Proceedings Stayed for One Year

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയിലെ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി ഒരു വര്‍ഷത്തേക്ക് സ്റ്റേ അനുവദിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസം പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

മലയിടംതുരുത്തിലെ കുടുംബങ്ങള്‍ക്ക് തര്‍ക്കഭൂമിക്ക് സമീപം തന്നെ വീട് നിര്‍മിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. പുതിയ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ നിലവില്‍ താമസിക്കുന്ന സ്ഥലത്ത് തുടരാമെന്നും സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുമെന്നും ധാരണയായിരുന്നു. ശങ്കരന്‍നായരുടെ സ്ഥലത്ത് അഞ്ച് സെന്റ് വീതം ഭൂമി അനുവദിച്ചാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുക.

മെയ് 20നാണ് മലയിടംതുരുത്ത് പാരിയത്തുകാവ് പട്ടികജാതി കോളനിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിക്കായി പൊലിസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ സ്ഥലത്തെത്തിയത്. സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അഭിഭാഷക കമ്മിഷണര്‍ അഡ്വ. ജയപാലിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധം രൂക്ഷമായതോടെ പൊലിസ് ഇടപെട്ടിരുന്നു. ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാര്‍ ആരോപിക്കുകയും പൊലിസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിന് മുമ്പും പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ മാറ്റിവെച്ചിരുന്നു.

പിന്നീട് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പുനരധിവാസം ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ധാരണയായത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഹൈക്കോടതി ഒരു വര്‍ഷത്തേക്ക് കോടതി നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

The High Court has granted a one-year stay on further proceedings in the Perumbavoor Munsif Court related to the eviction in Malayidathuruthu, Ernakulam.The court’s decision was based on the government’s assurance that the rehabilitation of the families who will be evicted will be completed within one year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി: ആഭ്യന്തരമന്ത്രി

Kerala
  •  3 hours ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  3 hours ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  4 hours ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  4 hours ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  4 hours ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  4 hours ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  5 hours ago
No Image

ബൈക്ക് റേസിനെച്ചൊല്ലി വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

Kerala
  •  5 hours ago
No Image

പശ്ചിമബംഗാളില്‍ കാണാതായ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, മമത വീട്ടുതടങ്കലിലെന്ന്  

National
  •  5 hours ago