കണ്ണൂരില്‍ കനത്ത കാറ്റും മഴയും: മരങ്ങള്‍ കടപുഴകി വീണു, ഒരാള്‍ക്ക് പരുക്ക്, വൈദ്യുതി വിതരണം തടസ്സപ്പെട്ടു
കണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പാനൂര്‍ മൊകേരി പാത്തിപ്പാലത്ത് നിരവധി മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ഒരു സ്ത്രീക്ക് പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
രാവിലെ ഒന്‍പതോടെയുണ്ടായ ശക്തമായ കാറ്റില്‍ റോഡരികിലെ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തു. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
വളക്കൈ-കൊയ്യം റൂട്ടില്‍ കൊയ്യം ഖാദിക്ക് സമീപം രാവിലെ ആറരയോടെ മരം റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. പിന്നീട് നാട്ടുകാര്‍ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മയ്യില്‍ മേഖലയിലും കനത്ത മഴയെ തുടര്‍ന്ന് മരം വീണ് നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്നു.
കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീഴുകയും വ്യാപകമായ കൃഷിനാശമുണ്ടാകുകയും ചെയ്തു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
There was widespread damage in the district due to strong winds and rain on Monday morning.In Pathipalam on the Panur-Mokeri road, several trees were uprooted, injuring a woman. She has been admitted to hospital and reports say her injuries are not serious.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."