HOME
DETAILS

ശീതയുദ്ധ കാലത്ത് വഹാബിസം പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സഊദിയോടാവശ്യപ്പെട്ടെന്നു കിരീടാവകാശി

  
backup
March 30, 2018 | 5:45 AM

%e0%b4%b6%e0%b5%80%e0%b4%a4%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%b9%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%82

വാഷിംഗ്ടണ്‍: വഹാബിസം പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സഊദിയോട് ആവശ്യപ്പെട്ടിരുന്നുവെന്നു സഊദി കിരീടാവകാശി. മുസ്‌ലിം നാടുകളില്‍ മത വിദ്യാലയങ്ങള്‍ക്കും പള്ളികള്‍ക്കും വേണ്ടി ധന സഹായം നല്‍കി വഹാബിസം വളര്‍ത്താന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ്  സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വെളിപ്പെടുത്തല്‍.

 അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന ഇദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശീതയുദ്ധ കാലത്ത് മുസ്‌ലിം നാടുകളില്‍ സോവിയറ്റ് യൂനിയന്‍ സ്വാധീനമുണ്ടാക്കുന്നത് തടയുന്നതിന്  സഊദിയുടെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും  ഇതിനായി വഹാബിസം പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടത് അമേരിക്കന്‍ അനുകൂലം നിലപാടുകളുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളാണ്. ലോകത്താകമാനം വ്യാപിക്കുന്ന ഭീകര, തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം സഊദിയില്‍ ശക്തമായ വഹാബി ആശയത്തില്‍ നിന്നാണെന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്.

 പക്ഷെ, ഇത് മുന്നോട്ട് കൊണ്ട് പോകുന്നതില്‍ സഊദി ഗവണ്മെന്റിനു കൂടുതലായി സാധിച്ചില്ല. ചിലതെല്ലാം നഷ്ടപ്പെട്ടു. ഇത് തിരിച്ചു പിടിക്കണം. നിലവില്‍ സഊദി ഗവണ്‍മെന്റല്ല ആശയ പ്രചാരണത്തിന് പണം ചെലവഴിക്കുന്നത്. മുഖ്യമായും രാജ്യത്തെ ചില ഫൗണ്ടേഷനുകളില്‍ നിന്നാണ് ഇത്തരം സംഭാവനകള്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ വൈറ്റ് ഹൗസ് സീനിയര്‍ അഡൈ്വസറും പ്രസിഡന്റ് ട്രംപിന്റെ മകളുടെ ഭര്‍ത്താവുമായ ജറീഡ് കുഷ്‌നര്‍ തന്റെ കീശയിലാണെന്ന മാധ്യമ റിപ്പോര്‍ട്ട് അദ്ദേഹം തള്ളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  9 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  9 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  9 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  9 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  9 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  9 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  9 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  9 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  9 days ago