HOME
DETAILS
MAL
അനധികൃത തട്ടുകടകള്‍ നീക്കണമെന്ന് ഹോട്ടല്‍ അസോസിയേഷന്
backup
June 03 2016 | 23:06 PM
കുന്നംകുളം: പെരുമ്പിലാവ് മേഖലയിലെ പാതയോര അനധികൃത തട്ടുകടകള്‍ ഉടനടി ഒഴിച്ചു നീക്കണമെന്ന് ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപെട്ടു.
പെരുമ്പിലാവ് ഹൈസ്ക്കൂള് ജംഗ്ഷന് മുതല്‍ അന്‍സാര്‍ ആശുപത്രി വരെ മതിയായ സൗകര്യമോ ശുചിത്വമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പൊളിച്ചു മാറ്റണമെന്ന് അസോസിയേഷന് പ്രമേയത്തിലൂടെ പഞ്ചായത്ത് അധികാരികളോടും കുന്നംകുളം പൊലിസ് അധികാരികളോടും അവശ്യപ്പെട്ടു. നിലവില്‍ ഹൈക്കോടതി വിധിതട്ടുക്കടകള്ക്കെതിരെയുളളതാണെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു നടന്ന കണ്വെന്ഷന് ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന് ജില്ലാ എക്സിക്യട്ടീവ് അംഗം പ്രേംരാജ് ചൂണ്ടലാത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കാസിം അധ്യക്ഷനായി. ഉസ്മാന്, ടി.എ ടിക്ടാത്ത് അഷ്റഫ്, കെ.അലിയാര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."