HOME
DETAILS

പൂന്തോട്ടത്തില്‍ കഞ്ചാവുകൃഷി; രണ്ട് റിസോര്‍ട്ട് ജീവനക്കാര്‍ അറസ്റ്റില്‍

  
backup
April 13, 2018 | 4:33 AM

%e0%b4%aa%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5


മൂന്നാര്‍: വട്ടവടയിലെ റിസോര്‍ട്ടിനു സമീപമുള്ള പൂന്തോട്ടത്തില്‍ കഞ്ചാവുചെടികള്‍ വളര്‍ത്തിയ രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി.
മറ്റൊരു സംഭവത്തില്‍ ചിലന്തിയാറിലെ കൃഷിയിടത്തില്‍നിന്ന് 850 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വട്ടവട കോവിലൂരിനു സമീപമുള്ള ആനന്ദ് റിസോര്‍ട്ടിലെ ജീവനക്കാരായ കൊട്ടാക്കമ്പൂര്‍ പുതുവീട്ടില്‍ ജെ.പ്രഭു (30), കോവിലൂര്‍ ആദിമന്ത്രാലയം വീട്ടില്‍ ആര്‍.സുരേഷ്(23) എന്നിവരാണ് അറസ്റ്റിലായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് വിനോദസഞ്ചാരികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൂന്തോട്ടത്തില്‍ ആറ് കഞ്ചാവുചെടികള്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ഇരുവരും ചേര്‍ന്നാണ് കഞ്ചാവുചെടികള്‍ വളര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചിലന്തിയാറിലുള്ള ചെല്ലപ്പാണ്ടി എന്നയാളുടെ കൃഷിയിടത്തിലെ ഷെഡ്ഡില്‍ നിന്നാണ് 850 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ക്കായി അന്വേഷണം നടത്തിവരുകയാണ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോമി ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.ബാലസുബ്രമണ്യന്‍, സി.ഇ.ഓ.മാരായ എ.സി. നെബു, കെ.എസ്.മീരാന്‍, കെ.പി.ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപനം'; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

Kerala
  •  9 hours ago
No Image

ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി പിണറായിയെ നിയന്ത്രിക്കുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി

Kerala
  •  10 hours ago
No Image

കൊല്ലത്ത് കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞെത്തി കാട്ടാന; ഭീതിയിലായി യാത്രക്കാർ

Kerala
  •  10 hours ago
No Image

ഗേറ്റില്‍ കുടുങ്ങി രാത്രി മുഴുവന്‍ നിലവിളി; നായ്ക്കുട്ടികള്‍ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

Kerala
  •  10 hours ago
No Image

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

National
  •  11 hours ago
No Image

ചൈനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ സ്‌ഫോടനം: നാലു പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

International
  •  12 hours ago
No Image

ധോണിയെന്ന വന്മരം വീണു; വമ്പൻ തോൽവിയിലും ചരിത്രമെഴുതി ചെന്നൈ താരം

Cricket
  •  12 hours ago
No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  13 hours ago
No Image

അർജന്റീനക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്  

Football
  •  13 hours ago
No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  13 hours ago