HOME
DETAILS
MAL
നന്മയുടെ കൃഷിപാഠങ്ങള്‍ രചിച്ച് ലീലാ ജോസഫ്
backup
April 18 2018 | 04:04 AM
കോടഞ്ചേരി: പ്രായത്തിന്റെ അവശതകള്‍ മറന്ന് മണ്ണില്‍ നന്മയുടെ കൃഷിപാഠം രചിക്കുകയാണ് അറുപത്തിയഞ്ചുകാരിയായ ലീല ജോസഫ്.
വീടിനു സമീപത്തെ ഒന്നര ഏക്കര്‍ കൃഷിയിടത്തിലാണ് കോടഞ്ചേരി വേളംകോട് കോട്ടാരക്കുന്നേല് സ്വദേശിനി കൃഷിയുടെ പുതിയ പാഠങ്ങള്‍ പകര്ന്നുനല്കുന്നത്. പച്ചക്കറികള്‍, വാഴ, കപ്പ മുതലായവയാണ് നിലവില്‍ കൃഷി ചെയ്തുവരുന്നത്. 15 വര്‍ഷം മുന്‍പ് വരെ നെല്‍കൃഷി നടത്തിയിരുന്നു. തൊഴിലാളികളുടെ ദൗര്‍ലഭ്യം കാരണം നെല്‍കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് തിരിഞ്ഞു.
പയര്‍, പാവല്‍, വെണ്ട, കുമ്പളം, ചുരയ്ക്ക, ചീര, കൂര്‍ക്ക, കാന്താരി മുളക് മുതലായവയും ഇവരുടെ കൃഷിയിടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ വിളവെടുത്ത ഉടനെ വിറ്റുപോകാറുണ്ടെന്ന് ലീല ജോസഫ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."