റോഡ് നിര്‍മാണ പദ്ധതി പുനരാരംഭിക്കാന്‍ നടപടി സ്വീകരിച്ചു; മോന്‍സ് ജോസഫ് എം.എല്‍.എ
കടുത്തുരുത്തി: കോട്ടയം - എറണാകുളം മെയിന്‍ റോഡിന് സമാന്തരമായി ആവിഷ്‌കരിച്ച കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണ പദ്ധതി പുനരാരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
സര്‍ക്കാര്‍ തലത്തില്‍ നിലനിന്നിരുന്ന വിവിധ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ സംജാതമായ വിവിധ പ്രതിസന്ധികള്‍ നിരന്തരമായി നടത്തിയ പരിശ്രമത്തിന്റെ ഫലമായിട്ടാണ് പരിഹരിക്കാനും ബൈപ്പാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും സാഹചര്യമുണ്ടായിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.2015 ല്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി കെ.എം.മാണി 25 കോടി രൂപ കടുത്തുരുത്തി ബൈപ്പാസ് പൂര്‍ത്തീകരണത്തിനുവേണ്ടി അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി ടെണ്ടര്‍ ചെയ്തു.
ടൗണ്‍ ബൈപ്പാസ് റോഡിന്റേയും ഫ്‌ളൈ ഓവറിന്റേയും വിവിധ പാലങ്ങളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ടെണ്ടറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്രസര്‍ക്കാര്‍ 2016 - 17 കാലഘട്ടത്തില്‍ ജി.എസ്.റ്റി. നടപ്പാക്കിയതിനെ തുടര്‍ന്ന് എസ്റ്റിമേറ്റ് തുകയില്‍ സംഭവിച്ച നിരക്കുവ്യത്യാസം മൂലം ടെണ്ടര്‍ ലഭിച്ച എല്ലാ കരാറുകാരും പ്രവര്‍ത്തി ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറിയതുമൂലമാണ് പ്രധാന പ്രതിസന്ധി ഉണ്ടായത്.
ഇത് പരിഹരിക്കുന്നതിന് ജി.എസ്.റ്റി. വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി എല്ലാ പ്രവര്‍ത്തികളും റീടെണ്ടര്‍ ചെയ്യേണ്ടിവന്നതുമൂലം ബൈപ്പാസ് നിര്‍മ്മാണം പുനരാരംഭിക്കുന്നതില്‍ കാലതാമസം ഉണ്ടായതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വിശദമാക്കി. ഇപ്പോള്‍ അത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഫ്‌ളൈ ഓവര്‍ പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന്‍ എഗ്രിമെന്റ് വയ്ക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."