കാവേരി മാനേജ്മെന്റ് ബോര്‍ഡ് ഭരണഘടനാ വിരുദ്ധം: സിദ്ധരാമയ്യ
ബംഗളൂരു: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോള്‍ സിദ്ധരാമയ്യ ബി.ജെ.പിക്കെതിരേ പ്രയോഗിക്കുന്നത്.
കാവേരി നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രിം കോടതി നിര്‍ദേശം തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ നീട്ടികൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ തൊട്ടാല്‍ കൈപൊള്ളുമെന്ന് തിരിച്ചറിഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തത്. ഇത് തിരിച്ചറിഞ്ഞാണ് മാനേജ്മെന്റ് ബോര്‍ഡ് രൂപീകരണം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് സിദ്ധരാമയ്യ രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മോദിക്ക് കത്തയച്ചിട്ടുണ്ട്.
മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് കര്‍ണാടകയുടെ താല്പര്യം മുന്‍നിര്‍ത്തി ബോര്‍ഡ് രൂപീകരണം ഭരണഘടനാ വിരുദ്ധമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയത്. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരണത്തെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."