HOME
DETAILS

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

  
Web Desk
December 10 2024 | 05:12 AM

Hamas Extends Congratulations to Syrian People for Their Struggle Against Assads Regime12

ഗസ്സ സിറ്റി: ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ചു വിമതര്‍ അധികാരം പിടിച്ചതിന് പിന്നാലെ സിറിയന്‍ ജനതയെ അഭിനന്ദിച്ച് വിവിധ പോരാട്ട സംഘങ്ങളാണ് രംഗത്തെത്തിയത്. ഫലസ്തീന് പ്രതിരോധ സംഘമായ ഹമാസും തങ്ങളുടെ അഭിനന്ദനങ്ങള്‍ സിറിയന്‍ ജനതയെ അറിയിച്ചു. 

സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള അഭിലാഷങ്ങള്‍ കൈവരിക്കാനായതില്‍ സിറിയന്‍ ജനതയ്ക്ക് അഭിനന്ദനം- ഹമാസ് വാര്‍ത്താകുറിപ്പിലൂടെ പ്രതികരിച്ചു. സിറിയന്‍ ജനതക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. സിറിയക്കാരുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളെയും സ്വാതന്ത്ര്യത്തേയും ഇഷ്ടങ്ങളെയും മാനിക്കുന്നു. വാര്‍ത്താകുറിപ്പില്‍ ഹമാസ് വ്യക്തമാക്കി.

ഒന്നിച്ചു നില്‍ക്കുക. ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക- ഹമാസ് സിറിയന്‍ ജനതയോട് ആഹ്വാനം ചെയ്തു. ബശ്ശാര്‍ അല്‍ അസദിനെതിരായ പോരാട്ടത്തെ ഹമാസ് തുടക്കം മുതലേ പിന്തുണച്ചിരുന്ന ഹമാസ് സിറിയയിലെ വിമത നീക്കത്തില്‍ ഇതാദ്യമായാണ് പ്രതികരിക്കുന്നത്. 

മറ്റൊരു ഫലസ്തീന്‍ സംഘടനയായ ഇസ്‌ലാമിക് ജിഹാദും പ്രതികരിച്ചിട്ടുണ്ട്. ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ന്യായമായ വിഷയങ്ങള്‍ക്കും സിറിയ എന്നും നല്‍കിവരുന്ന പിന്തുണ തുടരുമെന്നാണു പ്രതീക്ഷയെന്ന് ഇസ്‌ലാമിക് ജിഹാദ് പറഞ്ഞു.

2000 മുതല്‍ ഹമാസ് നേതാക്കളില്‍ പലരും കഴിഞ്ഞിരുന്നത് സിറിയയില്‍ അസദ് ഭരണകൂടത്തിന്റെ സംരക്ഷണത്തിലായിരുന്നു. എന്നാല്‍, 2011ലെ ജനകീയ പ്രക്ഷോഭത്തില്‍ നിഷ്പക്ഷ നിലപാടെടുത്തത് സിറിയന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചു. അസദ് സര്‍ക്കാരിനെ പരസ്യമായി പിന്തുണയ്ക്കണമെന്ന ആവശ്യം ഹമാസ് നേതാക്കള്‍ നിരസിക്കുകയും രാജ്യം വിടുകയുമായിരുന്നു. പിന്നാലെ ജനകീയ പ്രക്ഷോഭത്തിനു പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

2022ല്‍ അസദ് ഭരണകൂടവുമായി ഹമാസ് ബന്ധം പുനഃസ്ഥാപിച്ചു. ഹമാസ് നേതാക്കള്‍ സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെത്തി ബശ്ശാറുല്‍ അസദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 2023ല്‍ സിറിയന്‍ ഭരണകൂടം സംഘടനയ്‌ക്കെതിരെ വഞ്ചനാ ആരോപണങ്ങള്‍ ഉയര്‍ത്തിയതോടെ ബന്ധം വീണ്ടും ഉലഞ്ഞിരുന്നു. അതേസമയം, സിറിയയും ഇറാനും ലെബനനിലെ ഹിസ്ബുള്ള പ്രസ്ഥാനവും ഫലസ്തീനിയന്‍ ഗ്രൂപ്പുകളും ചേര്‍ന്ന് ഇസ്‌റാഈലിനെ എതിര്‍ക്കാന്‍ 'പ്രതിരോധത്തിന്റെ അച്ചുതണ്ട്' രൂപീകരിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  4 days ago
No Image

ഐ.പി.എൽ മാർച്ച് 21 ന് തുടങ്ങും, മെയ് 25ന് ഫൈനൽ

Cricket
  •  4 days ago
No Image

ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി

Kerala
  •  4 days ago
No Image

ഡിസിസി ട്രഷറ‍ുടെ ആതമഹത്യ; വി ഡി സതീശൻ നാളെ എൻ എം വിജയന്‍റെ വീട്ടിലെത്തി, കുടുംബാംഗങ്ങളെ സന്ദർശിക്കും

Kerala
  •  4 days ago
No Image

ലൊസാഞ്ചലസിലെ കാട്ടു തീ; വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്

International
  •  4 days ago
No Image

ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം; മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ

oman
  •  4 days ago
No Image

വാര്‍ത്ത സമ്മേളനം വിളിച്ച് പിവി അന്‍വര്‍; തൃണമൂല്‍ ടിക്കറ്റ് എംഎല്‍എ സ്ഥാനത്തിന് ഭീഷണി; രാജിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  4 days ago
No Image

റിസര്‍വോയറില്‍ റീല്‍സ് ചിത്രീകരിക്കാനെത്തി; അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

National
  •  4 days ago