2020 ഓടെ മലേറിയ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും: മന്ത്രി
തിരുവനന്തപുരം: 2020 ഓടെ കേരളത്തില്‍ മലേറിയ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
2018 ഓടെ മലേറിയ മൂലമുള്ള മരണം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കണം. എവിടെയെങ്കിലും മലേറിയ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ തന്നെ ഇടപെടുകയും അത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പൊതുജനങ്ങളുടെ പങ്കാളിത്തവും മന്ത്രി അഭ്യര്‍ഥിച്ചു. മലമ്പനി നിവാരണ യജ്ഞം സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനവും ശില്‍പശാലയുടെ ഉദ്ഘാടനവും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്‌സ് ഒളിമ്പ്യ ചേംമ്പേഴ്‌സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയുമായിരുന്നു മന്ത്രി.
മഴക്കാലത്ത് പകര്‍ച്ച വ്യാധികളെ നേരിടുന്നതിനായി ആരോഗ്യ ജാഗ്രതയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ തുടങ്ങിക്കഴിഞ്ഞു. കൊതുകുനിവാരണത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീടും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, നഗരസഭ കൗണ്‍സിലര്‍ ഐഷാ ബക്കര്‍, മെഡിക്കല്‍ സര്‍വിസ് ഇന്‍ഷുറന്‍സ് ഡയറക്ടര്‍ ഡോ. അജിത ആര്‍ നായര്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ റീന, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."