HOME
DETAILS

ശിഹാബ് തങ്ങളെയും ഉമറലി തങ്ങളെയും അനുസ്മരിച്ചു

  
backup
April 26, 2018 | 6:46 PM

%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%89%e0%b4%ae%e0%b4%b1%e0%b4%b2%e0%b4%bf-%e0%b4%a4



കോഴിക്കോട്/മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരുടെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട് ഉമറലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി (യു.എം.സി.എസ്) സംഘടിപ്പിച്ച പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം സമുദായത്തിന്റെ തണലും കേരളീയ മുസ്‌ലിംകളുടെ അവസാന വാക്കുമായിരുന്നു പാണക്കാട് കുടുംബമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സെയ്ത് മുഹമ്മദ് നിസാമി പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ച നിലപാട് പ്രശംസനീയമാണ്. അഹ്‌ലുസുന്നയുടെ പോരാളിയായിരുന്നു ഉമറലി തങ്ങളെന്നും നിശ്ചയദാര്‍ഢ്യത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നും സെയ്ത് മുഹമ്മദ് നിസാമി പറഞ്ഞു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. യു.എം.സി.എസ് കണ്‍വീനര്‍ വി.പി.എ പൊയിലൂര്‍, ഹംസഹാജി മുന്നിയൂര്‍, പാലത്തായി മൊയ്തുഹാജി, പി.കെ മുഹമ്മദ്, കൊയപ്പത്തൊടി മുഹമ്മദലി ഹാജി, പി മാമുക്കോയ ഹാജി, റസാഖ് മായനാട്, എം.പി കോയട്ടി, സി.പി ഉസ്മാന്‍കോയ, സി.പി ഇഖ്ബാല്‍, ഐ.പി അശ്‌റഫ്, സി.വി.എ കബീര്‍, ഒ.പി അശ്‌റഫ്, മുജീബ് ഫൈസി പൂലോട്, അബ്ദുല്‍ഖാദിര്‍ ഹാജി, മജീദ് ദാരിമി ചളിക്കോട് എന്നിവര്‍ സംസാരിച്ചു.
നിലമ്പൂര്‍ ചന്തക്കുന്ന് മര്‍കസുല്‍ ഉലൂമില്‍ ഇസ്‌ലാമിയില്‍ സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ പതാക ഉയര്‍ത്തി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, സലീം എടക്കര, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, എം.ടി അബൂബക്കര്‍ ദാരിമി, അമീര്‍ ഹുസൈന്‍ ഹുദവി പ്രസംഗിച്ചു. മികച്ച മുദരിസിനുള്ള ശിഹാബ് തങ്ങള്‍ പുരസ്‌കാരം തിരൂര്‍, ചെമ്പ്ര മുദരിസ് സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിന് ബശീറലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. പാണക്കാട് മഖാമില്‍ നടന്ന സിയാറത്തിന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കേന്ദ്ര മുശാവറ അംഗം എ. മരക്കാര്‍ മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, സി.എച്ച് ത്വയ്യിബ് ഫൈസി, പി.എ മുഹമ്മദ് ബാഖവി, അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി, അബൂബക്കര്‍ ഹാജി കോപ്പിലാന്‍, കെ.പി ചെറീത് ഹാജി, എം.എം കുട്ടി മൗലവി, കെ.വി ബീരാന്‍ മാസ്റ്റര്‍, സി.കെ മൊയ്തീന്‍ ഫൈസി, പി.കെ.എ ലത്തീഫ് ഫൈസി, ഹസന്‍ ഫൈസി കാച്ചിനിക്കാട്, ഒ.കെ.എം കുട്ടി ഉമരി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  a day ago
No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  a day ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  a day ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Cricket
  •  a day ago
No Image

ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞു; ഇനി അല്‍ഐന്‍ ബുക്ക് ഫെസ്റ്റിവലിന്റെ ദിനങ്ങള്‍; ഇന്ന് മുതല്‍ ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവം

uae
  •  a day ago
No Image

കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും പ്രസംഗം മുഴുമിപ്പിച്ച് ഹിന്ദ് റജബിന്റെ ഉമ്മ; ഗസ്സ ബാലികയുടെ നീറുന്ന ഓര്‍മയില്‍ വിതുമ്പി ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് | Video

qatar
  •  a day ago
No Image

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

Football
  •  a day ago
No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  a day ago
No Image

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

Kerala
  •  a day ago
No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  a day ago