HOME
DETAILS
MAL
ഹരിപ്പാട് മെഡിക്കല്‍ കോളജ്: ലക്ഷ്യം തീരദേശവാസികള്‍ക്ക് വിദഗ്ധ ചികിത്സയെന്ന്
backup
June 07 2016 | 23:06 PM
തിരുവനന്തപുരം: ആലപ്പുഴയിലെ തീരദേശവാസികള്‍ക്ക് വിദഗ്ധ ചികിത്സയും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതലായി 100 എം.ബി.ബി.എസ് സീറ്റുകള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഹരിപ്പാട് മെഡിക്കല്‍ കോളജ് തുടങ്ങാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ.
ആശുപത്രി പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായതുകൊണ്ടു ചികിത്സ സൗജന്യമായിരിക്കും. മെഡിക്കല്‍ കോളജ് മാത്രമാണ് പി.പി.പി മോഡലില്‍ തുടങ്ങുന്നത്. എന്നാല്‍ സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക ബാധ്യതവരുന്നുമില്ല. മുഖ്യമന്ത്രിയായിരിക്കും ആശുപത്രിയുടെ ചെയര്‍മാനെന്നും വി.എസ് ശിവകമാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."