സംരക്ഷണഭിത്തി നിര്‍മാണം നീളുന്നത് അപകടത്തിന് കാരണമാകുന്നു
ഗൂഡല്ലൂര്‍: ഊട്ടി ദേശീയ പാതയിലെ നടുവട്ടം, പൈക്കാറ പ്രദേശങ്ങളില്‍ മഴയില്‍ തകര്‍ന്ന റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മാണം വൈകുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാവുന്നു. റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്നു പോകാന്‍ പറ്റുന്ന അവസ്ഥയാണ് നിലവിലുള്ളത്. അപകടം സംഭവിക്കാതിരിക്കാന്‍ പൊലിസ് ഇടപ്പെട്ട് ഇരുമ്പ്കൊണ്ടുള്ള ബാരിക്കേട് സ്ഥാപിച്ചുവെന്നതല്ലാതെ പ്രവൃത്തികള്‍ നിലച്ചിരിക്കയാണ്. റോഡ് തകര്‍ന്ന ഭാഗത്ത് മഴ ഒഴിഞ്ഞാല്‍ സംരക്ഷണ ഭിത്തിയുടെയും റോഡിന്റെ പണിയും ആരംഭിക്കുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ പവൃത്തികള്‍ ആരംഭിച്ചിട്ട് പോലുമില്ലെന്നതാണ് വസ്തുത.
ഇതിനു പുറമെ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും പാറകള്‍ ഉരുണ്ട് വീണതിനാലും ഗതാഗതകുരുക്ക് നിത്യസംഭവമായിരിക്കുകയാണ്.
ഊട്ടിയിലെ സീസണുകള്‍ ആരംഭിക്കുന്നതിന് മുമ്പ് പണികള്‍ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും സഞ്ചാരികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."