ആശുപത്രിയില്‍ മരിച്ചത് ആതവനാട് സ്വദേശിയെന്നു തിരിച്ചെറിഞ്ഞു
അബ്ദുസ്സലാം കൂടരഞ്ഞി#
ദമാം: ആശുപത്രിയില്‍ തിരിച്ചറിയാതെ കിടന്നിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മലപ്പുറം ആതവനാട് സ്വദേശി മുഹമ്മദ് വാഴക്കാട്ടിലിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരണം. നാലുദിവസം മുന്‍പ് ആശുപത്രിയില്‍ പോലീസ് പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. തുടര്‍ന്ന് പത്രങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് തിരിച്ചറിഞ്ഞത്. പേരോ അഡ്രസോ വ്യകതമല്ലാത്ത ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്ന ഇഖാമ കോപ്പിയില്‍ നിന്നാണ് മുഹമ്മദ് വാഴക്കാട്ടില്‍ എന്ന പേര് മാത്രമായിരുന്നു വ്യക്തമായത്
മലപ്പുറം വളാഞ്ചേരി ആതവനാട് തെക്കേകുളമ്പ് സ്വദേശി പരേതനായ വാഴക്കാട്ടില്‍ പോക്കര് മകന് മുഹമ്മദ് (61) 33 വര്‍ഷമായി ദമാമിലെ അല്‍ അന്‍ഹൂര്‍ കമ്പനിയിലെ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. ദഹ്റാനിലെ ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 31ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആയിഷയാണ് ഭാര്യ. നാല് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ദമാം കെ.എം.സി.സി നേതാക്കള്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."