'ട്രാജഡി സര്‍ക്കസ്' ഉയിര്‍ത്തെഴുന്നാല്‍ക്കാതെ സര്‍ക്കസ് പരിശീലന കേന്ദ്രം
തലശ്ശേരി: രാജ്യത്തെ ആദ്യ സര്‍ക്കസ് അക്കാദമിക് കേന്ദ്രം ഇന്നും ഉയര്‍ത്തെണീപ്പില്ലാതെ അവഗണനയില്‍. ചിറക്കുനിയിലെ പരിശീലന കേന്ദ്രം പൂട്ടിയിട്ടിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. സര്‍ക്കസിനോടുള്ള താല്‍പ്പര്യക്കുറവും പരിശീലനത്തിനു ആളെകിട്ടാത്തതുമാണ് കേന്ദ്രം പൂട്ടേണ്ട അവസ്ഥയിലെത്തിച്ചത്. ഇന്നിപ്പോള്‍ സര്‍ക്കസ് കേന്ദ്രം കാട് മൂടി നശിച്ച നിലയിലാണ്. സര്‍ക്കസിനു പേരുകേട്ട തലശ്ശേരിയില്‍ പഴയ പ്രൗഢി തീരെ ഇല്ലാതായി കഴിഞ്ഞു. ചിറക്കുനിയിലെ കേന്ദ്രത്തിനു പരിശീലന നടത്തിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്. രാജ് കമല്‍ ടാക്കീസായിരുന്നു അന്നത്തെ ചിറക്കുനിയിലെ സര്‍ക്കസ് കേന്ദ്രം.
കീലേരി കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലായിരുന്നു സര്‍ക്കസ് പരിശീലനത്തിനു ആദ്യം തുടക്കം കുറിച്ചത്. ആദ്യം സര്‍ക്കസ്‌കൊണ്ട് ഉപജീവനം മാര്‍ഗം കണ്ടെത്തിയ തലശ്ശേരിയിലെ നിരവധി തൊഴിലാളികളും ഇന്ന് കഷ്ടതയുടെ വക്കിലാണ്. പഴയ കാലത്തിന്റെ പ്രതാപങ്ങളും പ്രൗഢിയും ഒന്നുമില്ലാതെ സര്‍ക്കസ് കേന്ദ്രം ഇന്ന് ഇല്ലാതായിരിക്കുന്നത്.
പേരിനെങ്കിലും സര്‍ക്കസിന്റെ പെരുമ നിലനിര്‍ത്താന്‍ വേണ്ടി കേന്ദ്രം സംരക്ഷിക്കണമെന്നാണ് സര്‍ക്കസിനോടുള്ള താല്‍പര്യമുള്ളവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."