HOME
DETAILS

'തെളിനീര്‍'കിഡ്കിന്; ജല അതോറിറ്റി ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

  
backup
February 03 2020 | 02:02 AM

%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%a1%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%b2-%e0%b4%85%e0%b4%a4

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജല അതോറിറ്റിയുടെ സ്വന്തം കുപ്പിവെള്ളമായ 'തെളിനീരി'ന്റെ നിര്‍മാണവും വില്‍പ്പനയും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനെ (കിഡ്ക്) ഏല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരേ ജല അതോറിറ്റി ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കുടിവെള്ള പദ്ധതി ജല അതോറിറ്റിയില്‍നിന്നു നീക്കുന്നത് ഇടതു സര്‍ക്കാരിന്റെ നയ വ്യതിയാനമാണെന്നും പദ്ധതി വകുപ്പിന്റെ കീഴില്‍തന്നെ നിര്‍ത്തണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
തെളിനീര്‍ വിപണിയിലിറക്കുന്നതിനുള്ള സാമ്പത്തിക ചെലവ് ജല അതോറിറ്റിക്ക് വഹിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതി കിഡ്കിന് കൈമാറാമെന്ന തീരുമാനത്തിലേക്ക് ഉന്നതാധികാരികള്‍ എത്തിയത്. വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയായിരുന്നു. നിലവില്‍ ഹില്ലി അക്വ എന്ന പേരില്‍ കിഡ്ക് കുടിവെള്ളം പുറത്തിറക്കുന്നുണ്ട്. ഈ പരിചയം തെളിനീരിലും പ്രയോജനപ്പെടുത്താനാകുമെന്നാണ് ജല അതോറിറ്റി ഉന്നതോദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു തെളിനീര്‍ വിപണിയിലിറക്കാന്‍ ജല അതോറിറ്റി ആദ്യം തീരുമാനിച്ചിരുന്നത്. അതിനിടയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാല്‍ നടപ്പായില്ല. തെരഞ്ഞെടുപ്പിന് ശേഷം കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളിലേക്ക് കടക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അതോറിറ്റിയുടെ ഉന്നതാധികാരികളുടെ താല്‍പര്യമില്ലായ്മ തുടര്‍നടപടികളെ മന്ദഗതിയിലാക്കി. പുതിയ തിയതികള്‍ തീരുമാനിച്ചെങ്കിലും ഒന്നും നടപ്പായില്ല.
ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്), എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ) എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി കഴിഞ്ഞ ഏപ്രിലില്‍ തന്നെ ശ്രമം തുടങ്ങിയിട്ടും ഇതുവരെയും നേടാനുമായിട്ടില്ല. തുടര്‍ന്നാണ് പദ്ധതി തന്നെ തലയില്‍ നിന്ന് ഒഴിവാക്കാന്‍ ജല അതോറിറ്റി തീരുമാനമെടുത്തത്. പദ്ധതി പൊളിക്കാന്‍ അതോറിറ്റിയിലെ തന്നെ ഉന്നതരില്‍ ചിലര്‍ കരുക്കള്‍ നീക്കുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ആരോപണം ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago