HOME
DETAILS

ചേര്‍ത്തല താലൂക്ക് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് മാഫിയ വിലസുന്നു

  
backup
February 27 2017 | 18:02 PM

%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6


തുറവൂര്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയാ സംഘവും സെക്‌സ് റാക്കറ്റ് സംഘവും  വിലസുന്നു.
സൈക്കിളില്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയുടെ മറവിലാണ് മയക്ക് മരുന്ന് വില്‍പന പലരും നടത്തുന്നത്. അരൂര്‍, എഴുപുന്ന, കോടീതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി, അരുക്കുറ്റി, പാണാവള്ളി, തൈക്കാട്ട്‌ശേരി എന്നി പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് വ്യാപകമായി മയക്ക് മരുന്ന് വില്‍പന നടത്തി വരുന്നത്.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിയാണ് രഹസ്യമായി മയക്ക് മരുന്ന് വില്പന നടത്തുന്നത്. എഴുപുന്ന സ്വദേശിയായ ഒരാളാണ് ഇതിന്റെ പിന്നിലെന്നും ഇയാള്‍ മയക്കുമരുന്നു ചേര്‍ത്ത ആയുര്‍വേദ മരുന്നും വില്പനയും നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു. എത്തേണ്ട ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി മാസപ്പടി എത്തുന്നതിനാല്‍ മാഫിയാസംഘത്തെ പിടികൂടാന്‍ ഇക്കൂട്ടര്‍ തയാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
അനധികൃത റിസോര്‍ട്ടുകളും ഗ്രാമീണ മേഖലകളിലെ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പള്ളിത്തോട്ടിലെ ഒരു പ്രമുഖനാണ് ഇതിനെല്ലാം ഒത്താശ ചെയ്യുന്നതെന്നും ഇയാള്‍ക്ക് ഭരണതലത്തില്‍ നല്ല സ്വാധീനമുള്ളതിനാല്‍ പലരും സത്യാവസ്ഥ തുറന്നുപറയാന്‍ തയ്യാറാകുന്നില്ല. രാഷ്ട്രീയ കക്ഷികളിലും സര്‍ക്കാര്‍ തലത്തിലും ഉന്നത സ്വാധീനമുള്ളതിനാല്‍ ഇവരെ പിടികൂടിയാല്‍ തന്നെ നിമിഷങ്ങള്‍ക്കകം കേസെടുക്കാതെ വിട്ടയ്ക്കുകയാണ് പതിവ്. തുറവൂറില്‍ സെക്‌സ് റാക്കറ്റില്‍പ്പെട്ട യുവതികള്‍ ഇരുചക്രവാഹനത്തിലാണ് വിലസി നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago