രാജാ രവിവര്‍മ ചിത്രപ്രദര്‍ശനം ആരംഭിച്ചു
മാവേലിക്കര: രാജാരവിവര്‍മ കോളജിലെ വാര്‍ഷിക പ്രദര്‍ശനം ആരംഭിച്ചു. ആസ്വാദകരില്‍ ചിന്തയും കൗതുകവുമുണര്‍ത്തുന്ന നിരവധി സര്‍ഗസൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. സമകാലീന രാഷ്ട്രീയം മുതല്‍ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ആക്രമണ രാഷ്ട്രീയത്തിന്റെ ശേഷിപ്പുകള്‍ പഴയകാല കുടുംബം, ശാസ്ത്ര സാങ്കേതിക വിദ്യയും അതിന്റെ അതിപ്രസരം മൂലം ഉണ്ടാകുന്ന മൂല്യചുതി തുടങ്ങി നിരവധി വിഷയങ്ങളിലായുള്ള ചിത്ര, ശില്‍പ, ഗ്രാഫിക്, അപ്ലൈഡ് ആര്‍ട്ട്‌സ് പ്രദര്‍ശനങ്ങളാണ് കോളജില്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ മാധ്യമങ്ങളിലായി ആധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ 160 ഓളം കലാകാരന്മാരുടെ സര്‍ഗസൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. രാമവര്‍മ രാജാ ആര്‍ട്‌സ് ഗാലറിയിലും കോളജ് ഹാളുകളിലുമായി 200ഓളം സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കാഴ്ചകാരില്‍ ഏറെ ചിന്തകള്‍ക്കും സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിവെക്കാവുന്ന സൃഷ്ടികളായിരുന്നു പ്രദര്‍ശനത്തില്‍ ഏറെയും. പ്രദര്‍ശനം ചിത്രകാരന്‍ ബോസ് കൃഷ്ണമാചാര്യ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ശില്‍പി വി.കെ രാജന്‍, നെവിന്‍ എന്നിവരുടെ പ്രഭാഷണങ്ങളും ക്ലാസുകളും നടന്നു. പ്രദര്‍ശനം രാവിലെ 10 മുതല്‍ ആറുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രഭാഷണങ്ങളും ശില്‍പശാലകളും നടക്കും. ഇവകൂടാതെ അവതരണങ്ങള്‍, സിനിമ-ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, വിവിധ സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന്് കോളജ് പ്രിന്‍സിപ്പല്‍ ആര്‍. ശിവരാജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."