നോക്കിയയുടെ തിരിച്ചുവരവ് ജൂണില്‍
നീണ്ട ഇടവേളക്ക് ശേഷം നോക്കിയ തിരിച്ചുവരവിനൊരുങ്ങുന്നെന്ന വാര്‍ത്ത കേട്ടതു മുതല്‍ ഏറെ ആഹ്ലാദത്തിലാണ് നോക്കിയയുടെ പഴയകാല ആരാധകര്‍. മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ പുതിയ സ്മാര്‍ട്ട് ഫോണുകളും പ്രതാപ കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്ന 3310 ന്റെ പരിഷ്‌ക്കരിച്ച പതിപ്പും ജൂണില്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കികൊണ്ടാണ് ഇന്ത്യയിലെ മൊബൈല്‍ മേഖയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ നോക്കിയ തിരിച്ചെത്തുന്നത്.
ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കിക്കൊണ്ട് ഇന്ത്യന്‍ വിപണി കീഴടക്കാനാണ് നോക്കിയ പദ്ധതിയിടുന്നത്.
ഫോക്‌സ്‌ക്കൊണ്‍ കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനും നോക്കിയ ലക്ഷ്യമിടുന്നുണ്ട്.
നോക്കിയ-3310 3457 രൂപക്കും നോക്കിയ-3,നോക്കിയ-5,നോക്കിയ-6 എന്നീ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ യഥാക്രമം 9805,1332,16154 എന്നീ വിലക്കുമാണ് വിപണിയില്‍ ലാഭ്യമാകുക.
സ്മാര്‍ട്ട് ഫോണ്‍ വിപണന മേഖലയിലെ ശക്തമായ മത്സരത്തിനിടെ മാര്‍ക്കറ്റില്‍ ഇടം കണ്ടെത്തുക എന്നത് നോക്കിയക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."