കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ അഞ്ചാം വാർഷികം 'മെഹ്ഫിൽ സീസൺ 2' നാളെ
റിയാദ് : കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ അഞ്ചാം വാർഷികം 'മെഹ്ഫിൽ സീസൺ 2' നാളെ (വെള്ളി) റിയാദിലെ എക്സിറ്റ് 18ലെ നോഫാ ഓഡിറ്റേറിയത്തിൽ വച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോമഡി ഫെസ്റ്റിവൽ ഫെയിം കാലിക്കറ്റ് വി ഫോര്‍ യു ടീം (നിര്‍മല്‍ പാലഴി, ദേവരാജന്‍ ,ഹരീഷ് ,മഹേഷ്) അവതരിപ്പിക്കുന്ന കോമഡി സ്കിറ്റ് പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. കാരുണ്യഹസ്തം 2020 ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഉച്ചക്ക് 2 മണി മുതൽ മെഹന്ദി ഫെസ്റ്റ് , ബിരിയാണി ഫെസ്റ്റ് എന്നിവ നടക്കും. കൂടാതെ ആസിഫ് കാപ്പാട് നയിക്കുന്ന ഗാനമേളയും റിയാദിലെ പ്രമുഖ കലാകാരന്മാരും പരിപാടിയിൽ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ ചെയര്മാൻ റാഫി കൊയിലാണ്ടി പ്രസിഡണ്ട് ഷാഹിർ കാപ്പാട് , സെക്രട്ടറി ഷബീർ അലി കൊയിലാണ്ടി , ചീഫ് കോഓർഡിനേറ്റർ ഇസ്ഹാഖ് ഒലിവ് , പ്രോഗ്രാം കൺവീനർ നൗഷാദ് കണ്ണങ്കടവ് എന്നിവർ പങ്കെടുത്തു.
ചിത്രം: കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."