HOME
DETAILS
MAL
ഉംറ വിസയിലെത്തി അപ്രത്യക്ഷരാകുന്ന തീര്‍ഥാടകരെ പിടികൂടാന്‍ കര്‍ശന നിര്‍ദ്ദേശം
backup
January 20 2019 | 10:01 AM
#നിസാര്‍ കലയത്ത്
ജിദ്ദ: ഉംറ വിസയിലെത്തി സഊദിയില്‍ നിന്നും മടങ്ങാത്ത തീര്‍ഥാടകരെ പിടികൂടാനുള്ള നടപടികള്‍ കര്‍ശനമാക്കി അധികൃതര്‍. അതേ സമയം അപ്രത്യക്ഷരാകുന്ന തീര്‍ഥാടകരെ കുറിച്ച് ഉംറ സര്‍വീസ് കമ്പനികള്‍ 12 മണിക്കൂറിനകം ഹജ് ഉംറ മന്ത്രാലയത്തെ അറിയിച്ചിരിക്കണം. ഇക്കാര്യം ഉംറ സര്‍വീസ് കമ്പനികളെ അറിയിക്കുന്നതിന് ഹജ് മന്ത്രാലയ ഓഫിസുകള്‍ക്കും ശാഖകള്‍ക്കും ഉംറ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ കമ്പനികള്‍ക്കും മന്ത്രാലയം കര്‍ശന നിര്‍ദേശം നല്കി.
ഓട്ടോമാറ്റഡ് ഉംറ സിസ്റ്റത്തില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ഫോം പൂര്പ്പിച്ചാണ് അപ്രത്യക്ഷരാകുന്ന തീര്‍ഥാടകരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഇതുവരെ കത്ത് നല്കിയാല് മതിയായിരുന്നു. തീര്‍ഥാടകര്‍ അപ്രത്യക്ഷമായ കാര്യം സ്ഥിരീകരിച്ച ബന്ധപ്പെട്ട വകുപ്പുകള്‍ നല്കുന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ആണ് സര്‍വീസ് കമ്പനികള്‍ ഇനി മുതല്‍ ഹജ് ഉംറ മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടത്.
അതേ സമയം സംഭവത്തില്‍ വീഴ്ച വരുത്തുകയും യഥാ സമയം റിപ്പോര്‍ട്ട് ചെയ്യാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."