HOME
DETAILS
MAL
ഏറ്റവും കുറവ് ഉറങ്ങുന്ന സസ്തനികള്‍ ആഫ്രിക്കന്‍ ആനകളെന്ന് പഠനം
backup
March 03 2017 | 02:03 AM
ജോഹാനസ്ബര്‍ഗ്: സസ്തനികളിള്‍ ഏറ്റവും കുറവ് ഉറങ്ങുന്നത്് ആഫ്രിക്കന്‍ ആനകളെന്ന് പഠനം. ദിവസേന ഏകദേശം രണ്ടു മണിക്കൂര്‍ ഉറങ്ങിയാല്‍ അവര്‍ക്ക് രണ്ടു ദിവസം വരെ മയക്കൊന്നുമില്ലാതെ സഞ്ചരിക്കാന്‍ കഴിയും. കാടുകളിലെ ആനകളുടെ ഉറക്കം മനസ്സിലാക്കാന്‍ വേണ്ടി സൗത്ത് ആഫ്രിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് വിറ്റ്വാട്ടര്സ്രാന്റിലെ മാനേജര്‍ പോളും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ബോട്സ്വാനയിലെ ചോബ് നാഷണല്‍ പാര്‍ക്കില്‍ രണ്ടു ആഫ്രിക്കന്‍ ആനകളെ 35 ദിവസം നിരീക്ഷിച്ചാണ് പഠനം നടത്തിയത്.
പഠന സമയത്ത് ആനകള്‍ മയക്കൊന്നുമില്ലാതെ 46 മണിക്കൂര്‍ കൊണ്ടു 30 കിലോമീറ്ററോളം സഞ്ചരിക്കുന്നത് കാണാന്‍ സാധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."