മലയാളി ജവാന്റെ മരണം: ആശയക്കുഴപ്പം തുടരുന്നു
കൊട്ടാരക്കര: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാംപില്‍ മലയാളി ജവാന് മരിച്ച സംഭവത്തില്‍ ആശയകുഴപ്പം തുടരുന്നു. ദുരൂഹതയുണ്ടന്ന് ബന്ധുക്കള്‍ ആരോപിക്കുമ്പോള്‍ റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന അറിയിച്ചതായി ഒരു ഇംഗ്ലീഷ് ചാനലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോയ്മാത്യുവിന് മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നതായും സേന വ്യക്തമാക്കുന്നു. അതേ സമയം മരണത്തില്‍ ദുരൂഹതയണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതിയും നല്കി. കേന്ദ്രപ്രതിരോധമന്ത്രിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
കരസേന ക്യാംപിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ദേവലാലിയിലെ ക്യാമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന് പവിത്രേശ്വരം സ്വദേശി റോയ് മാത്യുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കരസേന പറയുന്നത്. ഇദ്ദേഹത്തിന് മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നതായും കരസേന പറയുന്നു. ഒരു പ്രാദേശിക ചാനലിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കരസേനയിലെ തൊഴില്‍ പീഡനങ്ങളെക്കുറിച്ച് റോയ് മാത്യു വിവരിച്ചതിനെത്തുടര്ന്ന് കഴിഞ്ഞ മാസം 25 മുതല്‍ റോയ് മാത്യുവിനെക്കുറിച്ച് വീട്ടുകാര്‍ക്ക് വിവരമില്ലായിരുന്നു. റോയ് മാത്യൂ ക്യാമ്പില്‍ എത്തുന്നില്ലെന്നായിരുന്നു കരസേന നല്‍കിയിരുന്ന വിശദീകരണം. തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് മരണ വിവരം വീട്ടുകാരെ അറിയിക്കുന്നത്.
റോയ്മാത്യുവാണ് വീഡിയോ ദൃശ്യങ്ങളിലുള്ളതെന്ന് വ്യാഴാഴ്ച്ച മാത്രമാണ് തങ്ങളറിഞ്ഞതെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. പിന്നെയെങ്ങനെയാണ് ഇതിന്റെ പേരില്‍ റോയ് മാത്യുവിനെതിരെ നടപടി സ്വീകരിക്കുന്നതെന്നാണ് കരസേനയുടെ ചോദ്യം. കരസേനയുടെ വിശദീകരണം റോയ് മാത്യുവിന്റെ കുടുംബവം തള്ളിക്കളഞ്ഞിരിക്കുകയാണ്. ദൂരൂഹതയുണ്ടന്ന ഉറച്ച നിലപാടിലാണ് അവര്‍. തന്റെ കേണലിന്റെ വീട്ട് ജോലികള്‍ ഉള്‍പ്പടെ തനിക്ക് ചെയ്യേണ്ടി വരുന്നുവെന്നാണ് റോയി മാത്യു സ്വകാര്യ ചാനല്‍ പ്രവര്‍ത്തകരുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ വ്യക്തമാക്കിയത്. ഒപ്പമുള്ള സുഹൃത്തുക്കളും ഏറെ ആരോപണങ്ങള്‍ പറയുകയുണ്ടായി. എന്നാല്‍ ഇത് ക്വിന്റ് വെബ് പോര്‍ട്ടല്‍ ചാനല്‍ രഹസ്യ ക്യാമറ വഴി പകര്‍ത്തി പ്രക്ഷേപണം ചെയ്തതോടെയാണ് തങ്ങള്‍ പറഞ്ഞതിന്റെ അപകടം റോയി മാത്യുവിന് മനസ്സിലായത്. ഉടന്‍തന്നെ ഭാര്യയെ വിളിച്ച് ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞെങ്കിലും ഇടക്ക് ഫോണ്‍ കട്ട് ആയി. പിന്നീടാണ് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്. സൈനികന്റെ മരണത്തെകുറിച്ച് അന്വേഷിച്ച് ദൂരൂഹത നീക്കണമെന്ന് പൂര്‍വസൈനിക സേവാപരിഷത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി മധു വട്ടവിള ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."