HOME
DETAILS

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

  
November 16, 2024 | 3:01 PM

Firing at the plane just before take-off Panicked passengers

ടെക്സസ്:സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ ടേക്ക് ഓഫിന് തൊട്ടുമുമ്പ് വെടിവെയ്പ്പുണ്ടായി. വിമാനത്തിൻ്റെ വലതുഭാഗത്ത് വെടിയുണ്ട തറച്ചതായാണ് റിപ്പോർട്ട്. ഭയന്നുവിറച്ച യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ടെക്‌സസിലെ ഡാലസ് ലവ് ഫീൽഡ് എയർപോർട്ടിലാണ് സംഭവമുണ്ടായത്. 

"സൗത്ത്‌വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 2494 ഇന്ത്യാനപൊളിസിലേക്ക് പുറപ്പെടാൻ തയ്യാറായിരിക്കുമ്പോഴാണ്, വിമാനത്തിൻ്റെ വലതുവശത്ത്, ഫ്ലൈറ്റ് ഡെക്കിന് തൊട്ടുതാഴെയായി, ക്രൂ ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ ഒരു വെടിയുണ്ട തറച്ചു" സൗത്ത് വെസ്റ്റ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല എന്നാണ് റിപ്പോർട്ട്. 

ഡാലസ് പൊലിസും ഡാലസ് ഫയർ-റെസ്ക്യൂ ഉദ്യോഗസ്ഥരും അതിവേ​ഗം ആവശ്യമായ നടപടികൾ കൈകോണ്ടു. വിമാനത്താവളത്തിൽ വ്യാപകമായി പരിഭ്രാന്തി സൃഷ്ടിച്ച വെടിവെയ്പ്പിൻ്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago